കരിപ്പൂർ: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ 1.3 കിലോഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ 10.25നു ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കണ്ണൂർ പയ്യന്നൂർ ചമ്പാട് നിസാർ അബ്ദുല്ലയിൽനിന്നാണ് സ്വർണം പിടികൂടിയത്. 11 സ്വർണ ബിസ്കറ്റുകളാണ് ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർമാരായ എം. മുഹമ്മദ് റഫീഖ്, രാജേന്ദ്രബാബു, സൂപ്രണ്ട് ദാസ് മല്ലിക്, ഇൻസ്പെക്ടർ മഹാദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർമാരായ എം. മുഹമ്മദ് റഫീഖ്, രാജേന്ദ്രബാബു, സൂപ്രണ്ട് ദാസ് മല്ലിക്, ഇൻസ്പെക്ടർ മഹാദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്.
No comments:
Post a Comment