കണ്ണൂർ: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം.ഷാജിയുടെ വീട് ആക്രമിച്ച കേസിൽ പഞ്ചായത്ത് മെന്പർ ഉൾപ്പെടെ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
അഴീക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെന്പറും കടപ്പുറം റോഡ് സ്വദേശിയുമായ ഫസൽ (29), യൂത്ത് ലീഗ് പ്രവർത്തകരും പൊയ്ത്തുംകടവ് സ്വദേശികളുമായ ജംഷീർ (29), വി.പി. റംസീർ (28) എന്നിവരെയാണ് വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ച കയറുക, വീടിന് നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളും എംഎൽഎയോടും അദ്ദേഹത്തിന്റെ സ്റ്റാഫിനോടുമുള്ള വിരോധവുമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച അഴീക്കലിൽ മണൽവാരലുമായി ബന്ധപ്പെട്ട് സമരപ്പന്തൽ സന്ദർശിക്കാൻ എത്തിയ എംഎൽഎയും പ്രതികളുമായി വാക്കുതർക്കം ഉണ്ടായെന്നും ലീഗ് പ്രവർത്തകർ പറഞ്ഞു.
എംഎൽഎയുടെ ചാലാട് മണലിലുള്ള വീടിനുനേരേ ബുധനാഴ്ച ഉച്ചയോടെയാണ് അക്രമം ഉണ്ടായത്. ബൈക്കിലെത്തിയ പ്രതികൾ വീടിന്റെ താഴെത്തെ നിലയിലെ ഗ്ലാസുകൾ അടിച്ചുതകർത്തശേഷം രക്ഷപ്പെടുകയായിരുന്നു. അക്രമം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ വളപട്ടണം പോലീസിന് സാധിച്ചു. സംഭവ സമയത്ത് എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല.
വളപട്ടണം സിഐ കൃഷ്ണൻ, എസ്ഐ ശ്രീജിത്ത് കൊടേരി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. കോൺഗ്രസ് നേതാവ് കെ.സുധാകരൻ, ലീഗ് നേതാക്കളായ വി.കെ. അബ്ദുൾഖാദർ മൗലവി, പി. കുഞ്ഞിമുഹമ്മദ്, വി.പി.വന്പൻ എന്നിവർ ഷാജിയുടെ വീട് സന്ദർശിച്ചു.

No comments:
Post a Comment