Latest News

ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങി വീണ് അധ്യാപിക മരിച്ചു

തൃശൂര്‍: ബൈക്കിന്റെ പിൻചക്രത്തിൽ സാരി കുരുങ്ങി വീണ് അകലാട് എഎംയുപി സ്‌കൂൾ അറബിക് അധ്യാപികയും മന്ദലാംകുന്ന് പടിഞ്ഞാപ്പുറത്ത് ഹംസക്കുട്ടിയുടെ ഭാര്യയുമായ ഹസീന (40) മരിച്ചു.[www.malabarflash.com]

ചൊവ്വാഴ്ച സ്‌കൂളിലേക്കു പോകുംവഴി 9.45നു ദേശീയപാത എടയൂരിലായിരുന്നു അപകടം. ഭർത്താവ് ഹംസക്കുട്ടിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഹസീന പിറകിലും മകൾ അകലാട് സ്‌കൂൾ എൽകെജി വിദ്യാർഥി അമാന മുന്നിലുമാണ് ഇരുന്നിരുന്നത്.

ചക്രത്തിൽ സാരി കുരുങ്ങിയെന്നു ഹസീന വിളിച്ചുപറഞ്ഞ ഉടനെ ബൈക്ക് നിർത്തിയെങ്കിലും ഇവർ തലയിടിച്ചു റോഡിലേക്കു വീഴുകയായിരുന്നുവെന്നു പറയുന്നു. ഉടൻ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീട്ടിൽനിന്ന് അര കിലോമീറ്റർ മാത്രം പിന്നിട്ടപ്പോഴായിരുന്നു അപകടം. . മക്കൾ: ആഷിഖ്, അജ്മൽ റോഷൻ, അമാന.


Monetize your website traffic with yX Media

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.