Latest News

ഉ​പ്പു​മാ​വി​നു​ള്ളി​ൽ ഒ​ന്നേ​കാ​ൽ കോ​ടി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

പൂ​ന: പൂന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പ്പു​മാ​വി​നു​ള്ളി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ വി​ദേ​ശ ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ദു​ബാ​യി​ൽ​നി​ന്നും പൂന​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.[www.malabarflash.com] 

ടി​ഫി​ൻ ബോ​ക്സി​ൽ ഉ​പ്പു​മാ​വി​നൊ​പ്പം ക​റ​ൻ​സി ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും 1.29 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​ക​റ​ൻ​സി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ ക​സ്റ്റം​സ് പ​രി​ശോ​ധി​ച്ച​ത്. ടി​ഫി​ൻ ബോ​ക്സ് ഉ​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ സാ​ധാ​ര​ണ​യി​ലും ഭാ​രം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​ത്. 86,000 യു​എ​സ് ഡോ​ള​റും 15,000 യൂ​റോ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.


Monetize your website traffic with yX Media

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.