Latest News

കോളജ്​ വിദ്യാർഥികൾ ഒാടിച്ച കാർ സ്​കൂട്ടറിലിടിച്ച്​ വിദ്യാർഥിനി മരിച്ചു

വർക്കല: കോളജ്​ വിദ്യാർഥികൾ ഒാടിച്ച കാർ നിയന്ത്രണംവിട്ട്​ സ്​കൂട്ടറിലിടിച്ച്​ അതേ കോളജിലെ വിദ്യാർഥിനി മരിച്ചു. ചാവർകോട് സി.എച്ച്.എം.എം കോളജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി കടയ്ക്കാവൂർ ശ്രീരാഗത്തിൽ മീര മോഹൻ (24) ആണ്​ മരിച്ചത്​.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ചാവർകോട് ജങ്​ഷനിൽനിന്ന്​ നൂറു മീറ്റർ മാറി വേങ്കോട് റോഡിലാണ് അപകടമുണ്ടായത്​. മീരയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച്​ പ്രഥമശുശ്രൂഷ നൽകി. ശേഷം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ ആറോടെയാണ്​ മരിച്ചത്​.

ആറാം സെമസ്​റ്ററിലെ പ്രോജക്ട് സമർപ്പിക്കാൻ സ്കൂട്ടറിൽ കോളജിലേക്ക് വരികയായിരുന്നു മീര. കോളജിനുള്ളിൽനിന്ന്​ ജങ്​ഷനിലേക്ക്​ വന്ന കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സി.എച്ച്.എം.എം കോളജിലെ ബി.കോം രണ്ടാം വർഷ വിദ്യാർഥികളാണ്​ കാറിലുണ്ടായിരുന്നതെന്ന്​ പോലീസ്​ പറഞ്ഞു. 

അമിതവേഗതയാണ്​ അപകട കാരണമെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു. സ്കൂട്ടറിൽ ഇടിച്ചശേഷം റോഡരികിലെ കോൺക്രീറ്റ് സ്ലാബ്​ ഇടിച്ച്​ തെറുപ്പിച്ച കാർ ഓടയിൽ വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ കാറിൽ ഏഴുപേർ ഉണ്ടായിരുന്നെന്നും രണ്ടുപേർ ഓടി രക്ഷപ്പെട്ടതായും നാട്ടുകാർ പറയുന്നു. അഞ്ചുപേരെ നാട്ടുകാർ തടഞ്ഞു​െവച്ച്​ അയിരൂർ പോലീസിൽ ഏൽപ്പിച്ചു. 

പ്രവാസിയായ മോഹനാണ് മീരയുടെ പിതാവ്. മാതാവ്: അനിത. ഏക സഹോദരി താര.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.