കുണിയ: ജീവകാരുണ്യ മേഖലയില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മില്ലത്ത് സാന്ത്വനം ഹദ്ദാദ് നഗര്‍ ശാഖാ കമ്മിറ്റി നിര്‍മ്മിക്കുന്ന “ബൈത്തുന്നൂര്‍-2” വീടിന്ന് വിവിധ പണ്ഡിതന്മാരുടെയും, സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കുണിയ തൊണ്ടോളി പള്ളിക്ക് സമീപം ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.[www.malabarflash.com]
ഐ.എന്‍.എല്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം പള്ളിപ്പുഴയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ഉല്‍ഘാടനം ചെയ്തു
മേഖലയിലെ ഏറ്റവും നിര്‍ധനരായ രണ്ട് കുടുംബത്തിന്ന് നല്‍കപ്പെടുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം മിന്‍ഹാജ് വൈസ് പ്രിന്‍സിപ്പാള്‍ സയ്യിദ് അസ്ഹര്‍ ഇസ്മായീല്‍ അല്‍ബുഖാരി നിര്‍വ്വഹിച്ചു. അഹമ്മദ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.
ചടങ്ങില്‍ കെ.പി.എസ് തങ്ങള്‍, ഹൈദര്‍ സഖാഫി, അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, റഹീം ബെണ്ടിച്ചാല്‍, കെ.എം മൊയ്തു ഹദ്ദാദ്, കെ.കെ അബ്ബാസ് ബേക്കല്‍, ഫൈസല്‍ പാക്യാര, ഹനീഫ് പി.എച്ച്, മവ്വല്‍ കുഞ്ഞബ്ദുല്ല, അബ്ദുള്‍ റഹിമാന്‍ പി.കെ.എസ്, എം.എ മജീദ്, ഹസൈനാര്‍ കണ്ടത്തില്‍, കുന്നില്‍ ഹംസ എന്നിവര്‍ സംസാരിച്ചു.
ജംഷിദ് റഹ്മാന്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി ഖിള്‌രിയ്യ നന്ദിയും പറഞ്ഞു.
ജംഷിദ് റഹ്മാന്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി ഖിള്‌രിയ്യ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment