Latest News

തെയ്യംകെട്ടുത്സവങ്ങള്‍ യുവജനങ്ങളെ നേര്‍വഴിക്കു നയിക്കാനുള്ളതാകണം: കെ .കുഞ്ഞിരാമൻ എം എൽ എ

ഉദുമ: യുവജനങ്ങളെ നല്ല വഴിക്കു നയിക്കാൻ തെയ്യം കെട്ടുത്സവങ്ങൾക്കാവണമെന്നും പൈതൃകമായ സാംസ്‌കാരിക തനിമ അന്യം നിന്നു പോകാതെ തെയ്യംകെട്ടുപോലുള്ള ആചാരങ്ങളിലൂടെ കാത്തുസൂക്ഷിക്കാൻ യുവാക്കളെ പ്രാപ്തരാക്കണമെന്നും കെ .കുഞ്ഞിരാമൻ എം എൽ എ പറഞ്ഞു .[www.malabarflash.com]

പട്ടത്താനം കുന്നുമ്മൽ കുതിർമ്മൽ തറവാട് വയനാട്ടുകുലവൻ തെയ്യം കെട്ടുത്സവ ആഘോഷ കമ്മിറ്റി രൂപവത്കരണ പൊതുയോഗം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
തെയ്യംകെട്ടുത്സവങ്ങൾ നാടിന്റെ മൊത്തം ആഘോഷമാണെങ്കിലും അതിന്റെ ആചാരപരിപാലന നിർവഹണങ്ങൾ പുത്തൻ തലമുറയ്ക്ക് അന്യമായികൊണ്ടിരിക്കയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു .
പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ .ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ,  ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .എ  മുഹമ്മദാലി, എ .ബാലകൃഷ്‌ണൻ നായർ, ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, സെക്രട്ടറി നാരായണൻ ചൂരിക്കോട്, ചിറമ്മൽ പ്രാദേശിക സമിതി പ്രസിഡന്റ് നാരായണൻ കുന്നുമ്മൽ, മുങ്ങത്ത് ദാമോദരൻ നായർ, തറവാട് പ്രസിഡന്റ് കേവീസ് ബാലകൃഷ്ണൻ, പെർളടുക്കം ബാലകൃഷ്ണൻ നമ്പ്യാർ, എ .വി ഹരിഹരസുതൻ പ്രസംഗിച്ചു .

 തെയ്യംകെട്ടു ആഘോഷ കമ്മിറ്റി ഭാരവാഹികൾ: 
മുങ്ങത്ത് ദാമോദരൻ നായർ (ചെയ ), കെ .ബാലകൃഷ്ണൻ (വർക്കിംഗ് ചെയ), കേവീസ് ബാലകൃഷ്ണൻ (ജന കൺ ), സി. എച്ഛ് .നാരായണൻ (കോർഡിനേറ്റർ), ദാമോദരൻ കൊപ്പൽ (ഖജ )
ആചാരനിർവഹണം: ഷിബു കൂടാനം (കണ്ടനാർ കേളൻ) ,സുകുമാരൻ പള്ളഞ്ചി (തൊണ്ടച്ചൻ), ഗോപാലൻ തൊട്ടിയിൽ (ചൂട്ടൊപ്പിക്കൽ), കോരൻ മണിയാണി (കലവറ ), ചന്ദ്രൻ പാറമ്മൽ (ഏറ്റുകാരൻ),
രാവിലെ തമ്പാൻ പണിക്കരുടെ നേതൃത്വത്തിൽ നടന്ന രാശിചിന്തയിൽ 2018 ഏപ്രിൽ 10,11,12 തീയതികളിൽ തെയ്യംകെട്ടുത്സവം നടത്താൻ തീരുമാനിച്ചു . മാർച്ച് 19നു രാത്രി കൂവം അളക്കും. 

എട്ട് നൂറ്റാണ്ടു പഴക്കമുള്ള തറവാട്ടിൽ 200 വർഷങ്ങൾക്ക് ശേഷമാണ് തെയ്യംകെട്ട് ഉത്സവം നടക്കുന്നത്.


Monetize your website traffic with yX Media
 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.