കോഴിക്കോട്: കാർ പിന്നോട്ടെടുക്കുമ്പോൾ കിണറ്റിലേക്ക് വീണു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com]
കണ്ണഞ്ചേരി ഹൈവേ അപ്പാർട്ട്മെന്റിലെ താമസക്കാരനായ ഫൈസൽ (56) എന്നയാളുടെ സെലേറിയോ കാറാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ കിണറ്റിൽ വീണത്. റിവേഴ്സ് ഗിയർ ഇട്ട് പിന്നോട്ട് എടുക്കുമ്പോൾ കിണറിന്റെ ചുറ്റുമതിൽ തകർത്ത് ഫൈസലും കാറും വെള്ളംനിറഞ്ഞ കിണറ്റിലേക്ക് വീഴുകയായിരുന്നു.

പൂർണമായും മുങ്ങിപ്പോയ കാറിൽനിന്ന് അത്ഭുതകമായാണ് ഫൈസൽ രക്ഷപ്പെട്ടത്. അപകടവിവരം അറിഞ്ഞ്, മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ യൂണിറ്റിലെ മുങ്ങൽ വിദഗ്ധന്മാരായ ഇ. ശിഹാബുദ്ദീൻ, ടി.എസ്. രതീഷ് എന്നിവർ ക്രെയിനിന്റെ സഹായത്തോടെയാണ് കാർ പുറത്തെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment