Latest News

ഇബ്രാഹിം നബിയുടെ ചരിത്രം നല്കുന്ന പാഠമാണ് ബലിപെരുന്നാൾ : ബായാർ തങ്ങൾ

ബായാർ: ഖലീലുല്ലാഹി ഇബ്രാഹിം ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും ജീവിത ചരിത്രം നല്കുന്ന പാഠമാണ് ബലിപെരുന്നാൾ ആഘോഷമെന്ന് അസ്സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചി കോയ അൽബുഖാരി ബായാർ തങ്ങൾ ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.[www.malabarflash.com]

വിശ്വാസികൾ പലവിധ പരീക്ഷണങ്ങൾ ജീവിതത്തിൽ അഭിമുഗീകരിക്കേണ്ടി വരുമെന്നും അപ്പോളെല്ലാം അല്ലാഹുവിൽ പ്രദീക്ഷയർപ്പിച്ച ജീവിക്കുകയാണ് വേണ്ടത് .

 പ്രയാസങ്ങളിൽ ക്ഷമിക്കുന്നവർക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും അനുഭവം പരിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നു.ഖുർആനിനും പ്രവാചക കല്പനക്കും വിരുദ്ദമായതൊന്നും സംഭവിക്കാതെ പരസ്പര സ്നേഹവും സന്തോഷവും പകരുണാകണം പെരുന്നാൾ ആഘോഷമെന്നും തങ്ങൾ പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.