സംഭവം തടയാനെത്തിയ മൂന്നു മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. പതിനാലു വയസ്സുകാരിയടക്കം മൂന്നു മക്കളെയും ഗുരുതര പരിക്കുകളോടെ പോലീസ് എത്തിയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്.
തോപ്പുംപടി ഫിഷിംങ്ങ് ഹാര്‍ബറിലെ തൊഴിലാളിയാണ് റഫീക്ക്. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയും ഭര്‍ത്താവും വളരെ സന്തോഷത്തോടെയാണ് വീട്ടിലെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തറവാട് വിറ്റതിന്റെ നല്ലൊരു ഓഹരി കഴിഞ്ഞ നാലു മാസം മുമ്പാണ് ലഭിച്ചത്. അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി അറിവില്ലന്നും നാട്ടുകാര്‍ പറയുന്നു.
കൊലപാതകം എന്തിനായിരുന്നു എന്ന കാര്യം വ്യക്തമല്ല. തോപ്പുംപടി പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം അരംഭിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment