Latest News

യെമനില്‍ മലയാളി നഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി

സനാ: മലയാളി യുവതി യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി.[www.malabarflash.com]

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. തുടര്‍ന്ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതിയെ സ്ഥലത്തു നിന്നും കാണാതായി.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ നിറയ്ക്കുകയായിരുന്നു. പിന്നീട് മൃതദേഹം താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം വികൃതമാക്കി.

യുവതിക്കായി അല്‍ദെയ്ദ് പോലീസ് അന്വേഷണം തുടരുകയാണ്.


Monetize your website traffic with yX Media

 Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.