ബെംഗളൂരു∙ കേരളത്തിലേക്കുള്ള മഅദനിയുടെ യാത്ര പ്രതിസന്ധിയിലായതു പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. [www.malabarflash.com]
സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാൽ കേരളത്തിലേക്കു തൽക്കാലം വരുന്നില്ലെന്നു പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ചൊവ്വാഴ്ച അറിയിച്ചിരുന്നു. തുടർന്നാണു കര്‍ണാടക സര്‍ക്കാരിനു കത്തയക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മറുപടി ലഭിച്ചശേഷം തുടര്‍നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നു പിഡിപി സംസ്ഥാന വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചു.
കേരളത്തിലേക്കുള്ള മഅദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നു പിഡിപി നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണു നടപടി. മഅദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കണമെന്നും ഇക്കാര്യം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കണമെന്നുമായിരുന്നു പിഡിപിയുടെ ആവശ്യം. മഅദനിയെ കർണാടക സർക്കാർ അതിർത്തിവരെ എത്തിച്ചാൽ തുടർന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതായും പിഡിപി നേതാക്കൾ പറഞ്ഞു.
യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്താൻ പാർട്ടി നേതാക്കളോടും ബന്ധുക്കളോടും മഅദനി ആവശ്യപ്പെട്ടിരുന്നു. സുരക്ഷാച്ചെലവ് സർക്കാർ വഹിക്കണമെന്ന അഭ്യർഥനയുമായി സുപ്രീം കോടതിയെ ഒരിക്കൽക്കൂടി സമീപിക്കാനും മഅദനി ആലോചിക്കുന്നുണ്ട്.
പോലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പോലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണു മഅദനി യാത്ര ഉപേക്ഷിച്ചത്. അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രാച്ചെലവും വഹിക്കണമെന്നു കമ്മിഷണർ നിർദേശിച്ചിരുന്നു. ഇതോടെയാണു കടം വാങ്ങിയും മറ്റും ഇത്രയധികം തുക കെട്ടിവച്ചു യാത്രചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു മഅദനി പ്രതികരിച്ചത്.
ചെലവു കുറയ്ക്കാനായി, മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ മാത്രം പങ്കെടുത്താൽ മതിയോ എന്നതും ആലോചിക്കുന്നുണ്ട്. അർബുദബാധിതയായ മാതാവിനെക്കൂടി കാണാനാണു ഈ മാസം ഒന്നുമുതൽ 14 വരെ കേരളത്തിൽ തങ്ങാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഒൻപതിനാണു മകന്റെ വിവാഹം.
ഈമാസം ഒന്നു മുതൽ 20 വരെ കേരളത്തിൽ തങ്ങാനായി ജാമ്യ ഹർജിയിൽ ഇളവു നൽകണമെന്നായിരുന്നു മഅദനി ആദ്യം ഹർജിയിൽ ആവശ്യപ്പെട്ടത്. ഈ ആവശ്യം കര്‍ണാടക എന്‍ഐഎ കോടതി തള്ളി. തുടർന്നു മഅദനി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കേരളത്തിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. ബെംഗളൂരു സ്ഫോടന കേസിലെ 31-ാം പ്രതിയായ മഅദനി നിലവിൽ ലാൽബാഗ് സഹായ ആശുപത്രിയിൽ ചികിൽസയിലാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment