ഉദുമ: രാജ്യത്ത് 32 ശതമാനത്തിലധികം പേരുടെ മരണത്തിനിടയാക്കുന്നത് ഹൃദ്രോഗമാണെന്നതും, രോഗവ്യാപനത്തിൽ കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുകയാണെന്നുള്ള സാഹചര്യവും മുൻനിർത്തി ഹൃദ്രോഗ നിയന്ത്രണവും ചികിത്സയും സംബന്ധിച്ചു പൊതുജനാവബോധം സൃഷ്ടിക്കുന്നതിൽ ആരോഗ്യമേഖല മുൻകൈ എടുക്കേണ്ടതുണ്ടെന്ന് ഐസിസികെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.പി.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.[www.malabarflash.com]
ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റർവെൻഷനൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐസിസികെ) സംഘടിപ്പിക്കുന്ന വാർഷിക ശാസ്ത്ര സമ്മേളനം ഉദുമ കാപ്പില്‍ ബേക്കല്‍ താജ് വിവാന്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനപരമായ പഠനങ്ങളോടുകൂടിയ കർമപദ്ധതികൾ ഇതിനാവശ്യമാണ്. പ്രാദേശികമായി രോഗവ്യാപ്തി നിർണയിച്ച് ജനിതക ഘടനയും മാറിയ ഭക്ഷണരീതികളും അനാരോഗ്യകരമായ ജീവിത രീതികളും വിലയിരുത്തി ബോധവൽക്കരണവും പ്രതിരോധ നടപടികളും ചികിത്സയും നടപ്പിലാക്കേണ്ടതുണ്ട്.
റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തിയാൽ രോഗനിയന്ത്രണത്തിൽ വലിയ ചുവടുവയ്പുകൾ സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദീപക് ഡേവിഡ്‌സൺ, ഡോ.സി.ജി. സജീവ്, ഡോ.സി.ഡി.രാമകൃഷ്ണ, വിനോദ് തോമസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം പേർ പങ്കെടുക്കുന്ന സമ്മേളനം ഞായാറാഴ്ച വൈകിട്ടു സമാപിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം പേർ പങ്കെടുക്കുന്ന സമ്മേളനം ഞായാറാഴ്ച വൈകിട്ടു സമാപിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment