Latest News

എസ് വൈ എസ് യൂണിറ്റ് സമ്മേളനങ്ങളുടെ ജില്ലാ തലപ്രഖ്യാപനം ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ നടത്തുന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളനങ്ങളുടെ ജില്ലാ തലപ്രഖ്യാപനം ശ്രദ്ധേയമായി.[www.malabarflash.com]

ഒക്‌ടോബര്‍, നംബര്‍ മാസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളുടെ തിയ്യതി ഒരേ സമയം തീരുമാനിച്ച് സംഘടന ചരിത്രം തീര്‍ത്തു.
കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനവും പതാക കൈമാറ്റവും പ്രകടനവും വേറിട്ട അനുഭവമായി.

സമ്മേളനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അധ്യക്ഷത വഹിച്ചു. 

400 സമ്മേളനങ്ങളിലും ഉയര്‍ത്താനുള്ള പതാകകള്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ക്ക് കൈമാറി.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫിയാണ് ഓണ്‍ലൈന്‍ വഴി സംസ്ഥാനത്തെ 6000 സ്‌മ്മേളനങ്ങള്‍ പ്രഖ്യാപിച്ചത്. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി ജില്ലാതല പ്രഖ്യാപനം നടത്തി. ഈ സമയം ജില്ലയിലെ 400 യൂണിറ്റുകളിലെയും സമ്മേളന തിയ്യതിയും സ്ഥലവും യൂണിറ്റ് സെക്രട്ടറിമാര്‍ ഒന്നിച്ച് ഉയര്‍ത്തിക്കാട്ടിയത് കൗതുകം പകര്‍ന്നു.

സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് കെ പി എസ് ജമലുല്ലൈലി ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, കേരള മുസിലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഐ.സി.എഫ് ജി സി സി ഒര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരം മംഗലം, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, മടിക്കൈ അബ്ദുല്ല ഹാജി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ സംഘേടനാകാര്യ സെക്രട്ടറി അശ്രഫ് കരിപ്പൊടി സ്വാഗതം പറഞ്ഞു.

സമ്മേളന മുന്നോടിയായി ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ വൈവിധ്യമാര്‍ന്ന കര്‍മ പദ്ധതി നടപ്പിലാക്കും. വിരുന്ന്, കുടുംബ സംഗമം, ആരവം, സാന്ത്വന ദിനം, സാന്ത്വനം ക്ലീനിക്, ശുചിത്വം ദിനം, ഖാഫിലത്തുദ്ദഅ്‌വ, പൈതൃക സംഗമം, യുവസഭ, എജ്യു മീറ്റ്, വായനാ മത്സരം, നാട്ടുണര്‍വ്വ് തുടങ്ങിയവയിലൂടെ സ്തീകള്‍, കുട്ടികള്‍, യുവാക്കള്‍, പ്രായം ചെന്നവര്‍ തുടങ്ങി സമൂഹത്തിന്റെ സര്‍വ്വ തലത്തിലുള്ളവരുമായി സംവദിക്കും.

ആധുനിക സംവിധാനം വഴി കാന്തപുരം എ പി അബൂബക്കര്‍ മുസിലിയാര്‍ സംസ്ഥാനത്തെ ആറായിരം സമ്മേളനങ്ങളിലും പ്രവര്‍ത്തകരെ ആശിര്‍വ്വദിക്കും. പ്രമുഖരെ അവാര്‍ഡ് നല്‍കി ആദരിക്കും.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.