Latest News

ഐ.എം.സി.സി ജി.സി.സി കമ്മിറ്റി: സത്താർ കുന്നിൽ ചെയർമാൻ, ഖാൻ പാറയിൽ ജനറൽ കൺവീനർ ഷാഹുൽ ഹമീദ് ട്രഷറർ

കുവൈററ്: ഇന്ത്യൻ നാഷണൽ ലീഗിെൻറ ഗൾഫിലെ പോഷകഘടകമായ (ഐ.എം.സി.സി ജി.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുവൈത്തിൽ നിന്നുള്ള സത്താർ കുന്നിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]

 ഖാൻ പാറയിൽ (യു.എ.ഇ) ആണ് ജനറൽ കൺവീനർ. സൗദി അറേബ്യയിൽ നിന്നുള്ള ശാഹുൽ ഹമീദ് മംഗലാപുരം ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു

ടി എസ് ഗഫൂർ ഹാജി ( യു എ ഇ ), അബ്ദുൽ അസീസ് പൊന്നാനി (ഒമാൻ) എന്നിവർ വൈസ്​ ചെയർമാന്മാരും പുളിക്കൽ മൊയ്തീൻ കുട്ടി (ബഹ്റൈൻ), ജറഫീഖ് അഴിയൂർ (ഖത്തർ), എന്നിവർ ജോയിൻറ് കൺവീനർമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു,

കുഞ്ഞാവുട്ടി കാദർ, ഷൗക്കത്തു പൂച്ചക്കാട് താഹിർ കോമ്മോത്ത് (യു.എ.ഇ), ഹനീഫ് അറബി, കെ പി അബൂബക്കർ (സൗദി), ശരീഫ് താമരശ്ശേരി (കുവൈത്ത്), ഹാരിസ് വടകര (ഒമാൻ), ഇല്യാസ് മട്ടന്നൂർ, സുബൈർ ചെറുമോത് (ഖത്തർ),  ജലീൽ ഹാജി (ബഹ്‌റൈൻ) എന്നിവർ പ്രവർത്തക സമിതി അംഗങ്ങളാണ്.

ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് െപ്രാഫ. മുഹമ്മദ് സുലൈമാനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്
ഐ എൻ എൽ സംസ്ഥാന സെക്രെട്ടറിയേറ്റു അംഗം കാസീം ഇരിക്കൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജി.സി.സിയിലെ ആറു രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന സംഘടന കഴിഞ്ഞ വർഷം മുതലാണ് ഒരു കുടക്കീഴിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. രണ്ടു വർഷമാണ് കമ്മിറ്റിയുടെ പ്രവർത്തന കലാവധി. 

ഇന്ത്യയിലെ ഫാസിസ്റ് ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും നിലവിൽ സംഘടന നടത്തിവരുന്ന ജീവകാരുണ്യ, സാംസ്​കാരിക, കലാകായിക മേഖലകളിൽ വിവിധപേരുകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഏകമുഖം നൽകാനും, പ്രവർത്തകർക്കായി സുരക്ഷാ പദ്ധതികൾ നടപ്പിലാക്കാനും മുൻഗണന നൽകുമെന്നും സംഘടനാ പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകാനുമായിരിക്കും പുതിയ കമ്മിറ്റിയുടെ ശ്രമമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ജി.സി.സി കമ്മിറ്റി ഭാരവാഹികളെ ഐ.എൻ.എൽ സംസ്​ഥാന പ്രസിഡൻറ് എസ്​.എ. പുതിയവളപ്പിൽ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ സംസ്ഥാന ജനറൽ സെക്രട്ടറി െപ്രാഫ. എ.പി. അബ്ദുൽ വഹാബ് എന്നിവർ അഭിനന്ദിച്ചു.


Monetize your website traffic with yX Media

 Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.