Latest News

രാജ്യ സഭാ ഇലക്ഷനില്‍ ബിജെപിക്ക് തിരിച്ചടി; രണ്ട് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കി

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സംബന്ധിച്ച തർക്കത്തിൽ കോൺഗ്രസിന് ആദ്യജയം. രണ്ട് വിമത എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.[www.malabarflash.com]

ഇരുവരുടെയും വോട്ട് അസാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. അംഗീകൃത ഏജന്റിനെ മാത്രമേ ബാലറ്റ് പേപ്പർ കാണിക്കാവൂ എന്നും അമിത് ഷായെ കാണിച്ചത് ചട്ടവിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. തീരുമാനം ബിജെപിക്ക് വലിയ തിരിച്ചടിയായി. ഇതോടെ മുൾമുനയിൽ നിന്നിരുന്ന കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന്റെ വിജയസാധ്യത വർദ്ധിച്ചു.

കോൺഗ്രസ് േനതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ ബിജെപി സംഘവും കമ്മിഷനെ സന്ദർശിച്ചിരുന്നു. എന്നാൽ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി കൊടുത്തില്ല. വോട്ടെണ്ണൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉടൻ വന്നേക്കും. അതിനു മുന്നോടിയായാണു രണ്ട് എംഎൽഎമാരുടെ വോട്ട് തിര‍ഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയത്. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ സംഘമാണു ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്.

അതിനിടെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനംകാത്തു സ്ഥാനാർഥിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവർ ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ഇരിപ്പ് ആരംഭിച്ചു. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണലാണു രാത്രിയായിട്ടും തുടങ്ങാതിരിക്കുന്നത്. 45 മിനിറ്റ് വൈകി പുനരാരംഭിച്ച വോട്ടെണ്ണൽ വീണ്ടും നിർത്തിവയ്ക്കുകയായിരുന്നു. കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണു വോട്ടെണ്ണൽ തടസ്സപ്പെട്ടത്. രണ്ട് വിമത എംഎൽഎമാരുടെ വോട്ടുകൾ റദ്ദാക്കണമെന്ന പരാതി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിൽ പ്രത്യേകയോഗം ചേർന്നു.

രണ്ട് കോൺഗ്രസ് വിമത എംഎൽമാർ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നാണു കോൺഗ്രസിന്റെ മുഖ്യ ആരോപണം. ഇവരുടെ വോട്ടുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. എന്നാൽ എംഎൽഎമാരുടെ വോട്ട് റദ്ദാക്കരുതെന്നും കോൺഗ്രസിന്റെ പരാതി തള്ളണമെന്നും ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. എന്നാൽ വോട്ട് റദ്ദാക്കിയ ചരിത്രമുണ്ടെന്നാണ് കോൺഗ്രസിന്റെ വാദം. ദേശീയ നേതാക്കൾ നേരിട്ടിറങ്ങിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം ഗുജറാത്തിൽനിന്നു ഡൽഹിയിലേക്കു മാറുകയായിരുന്നു. ഈ നീക്കം ഫലംകണ്ടെന്നാണു കോൺഗ്രസ് ക്യാംപിൽനിന്നുള്ള വിലയിരുത്തൽ.

182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അറിയിച്ചിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു. അമിത് ഷായും സ്മൃതിയും വിജയമുറപ്പിച്ച തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ ഫലത്തിലാണ് ആകാംക്ഷ നിലനിൽക്കുന്നത്. അഹമ്മദ് പട്ടേലിന് ജയിക്കാൻ 45 വോട്ടാണ് വേണ്ടത്.

വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ വിജയം ഉറപ്പാണെന്ന അവകാശ വാദവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. 47 വോട്ടുകൾ നേടി അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുമെന്നു മുതിർന്ന കോൺഗ്രസ് നേതവ് അശോക് ഗെഹ്‌ലോട്ട് അവകാശപ്പെട്ടു. അതേസമയം, ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും നിഷ്പ്രയാസം ജയിക്കുമെന്ന് ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദിബെൻ പട്ടേലും അവകാശപ്പെട്ടു.

ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിക്കുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണു ബിജെപിയുടെ സ്ഥാനാർഥികൾ. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപിക്കായി മൽസരരംഗത്തുള്ള പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് വിജയം ഉറപ്പാണെങ്കിലും, കോൺഗ്രസിനായി രംഗത്തുള്ള മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ കാര്യമാണ് സംശയത്തിലുള്ളത്. പട്ടേലിനെ ‘വെട്ടാൻ’ ബിജെപി നിയോഗിച്ചിരിക്കുന്ന പഴയ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുട്ടിന്റെ സാന്നിധ്യമാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിന് ചൂടേറ്റിയത്.


Monetize your website traffic with yX Media

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.