Latest News

ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതം

ബേക്കല്‍: മുനിക്കല്‍ കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകി (68) വധക്കേസിന്റെ അന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി.[www.malabarflash.com]

കഴിഞ്ഞ ഒരാഴ്ചയായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമന്‍, സിഐ ഭരതന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധിപേരെ ചോദ്യം ചെയ്തു. തുടക്കത്തില്‍ ലോക്കല്‍ പോലീസ് സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ ആളുകളെ തന്നെയാണ് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യുന്നത്.
മരണപ്പെട്ട ദേവകിയുടെ വീട്ടിനടുത്ത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദേവകി വധവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്.
പോലീസിന്റെ ചോദ്യം ചെയ്തതിന്റെ പരിധി പുറത്തേക്കും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നീങ്ങിയിട്ടുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനിടയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ഇടക്കാലത്ത് കാണാതാകുകയും ചെയ്ത ഒരു ദമ്പതികളെയും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. 

ദേവകിയുടെ കൊലക്ക് പിന്നില്‍ ഒന്നിലേറെ പേര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ദേവകി വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയില്‍ കേസിന് പുറത്തുള്ള ചില ക്രിമിനല്‍ കുറ്റങ്ങള്‍ കൂടി പുറത്തുവരുമെന്നാണ് കരുതുന്നത്. ക്രൈംബ്രാഞ്ച് എസ്പി ഡോ. ടി പി ശ്രീനിവാസനാണ് കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്. 

ജനുവരി 13 ന് പുലര്‍ച്ചെയാണ് ദേവകിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പാവാട കൊണ്ട് മുറുക്കിയ ശേഷം മൂക്കും വായയും പൊത്തിപ്പിടിച്ചാണ് കൃത്യം നടത്തിയത്.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.