Latest News

ഐ.എന്‍.എല്ലില്‍ ഭിന്നത; ഒരുവിഭാഗം 'സേട്ടു സാഹിബ് സാംസ്‌കാരികവേദി'യുണ്ടാക്കി

മലപ്പുറം: ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ പിളര്‍പ്പിന് വഴിതെളിയിച്ചുകൊണ്ട് ഒരുവിഭാഗം 'സേട്ടു സാഹിബ് സാംസ്‌കാരികവേദി' രൂപവത്കരിച്ചു.[www.mlabarflash.com]

സംഘടനയില്‍നിന്ന് രാജിവെച്ചുകൊണ്ടാണ് നേരത്തേ ഭാരവാഹികളായിരുന്നവര്‍ ചേര്‍ന്ന് പുതിയ സാംസ്‌കാരികവേദിക്ക് രൂപംനല്‍കിയത്. ഇതില്‍ ഐ.എന്‍.എല്‍. സ്ഥാപകനേതാവ് വി.കെ. അലവിഹാജിയുമുണ്ട്. സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ മലപ്പുറത്ത് പത്രസമ്മേളനം നടത്തി.

ഐ.എന്‍.എല്ലിന്റെ കേരളഘടകം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചതായി ഇവര്‍ ആരോപിച്ചു. ചില സംസ്ഥാന ഭാരവാഹികള്‍ വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ സംഘടനയെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. സുലൈമാന്‍ സേട്ടിന്റെ ആദര്‍ശങ്ങള്‍ അവര്‍ ബലികഴിച്ചിരിക്കുന്നു. ദേശീയകമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ ഇപ്പോഴും സംസ്ഥാന ഭാരവാഹികളായി തുടരുന്നുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സേട്ടുവിന്റെ ആശയാദര്‍ശങ്ങളോട് താത്പര്യമുള്ളവരെ ചേര്‍ത്ത് പുതിയ സംഘടന രൂപവത്കരിച്ചതെന്ന് അവര്‍ പറഞ്ഞു. മിക്ക ജില്ലാകമ്മിറ്റികളും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

സംസ്ഥാന ഭാരവാഹികളായി വി.കെ. അലവിഹാജി (ചെയ.), സി.എച്ച്. ഹമീദ് (വൈസ് ചെയ.), അഷറഫ് പുറവൂര്‍ (പ്രസി.), കരീം പുതുപ്പാടി (ജന. സെക്ര.), പി. സാലിം(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

പത്രസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്കുപുറമെ പി.കെ. സുലൈമാന്‍, പി. സിറാജ്, പി.കെ. മൊയ്തുണ്ണി, ഒ.ടി. ബഷീര്‍, ഉമര്‍ പി. കുഞ്ഞ്, മൊയ്തീന്‍കുട്ടി പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.


Monetize your website traffic with yX Media

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.