Latest News

കടലോരം കനകതീരം പരിപാടിയ്ക്ക് തുടക്കമായി

നീലേശ്വരം: കടല്‍തീരത്തെ മണൽത്തരികളെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മോചിപ്പിച്ച് മണൽത്തരികൾക്ക് കനകശോഭ നൽകാൻ പടന്നക്കാട് നെഹ്റു കോളേജ് എൻ.എസ്.എസ് യൂണിറ്റ് മുന്നിട്ടിറങ്ങി.[www.malabarflash.com]

ജില്ലയിലെ സജീവ പരിസ്ഥിതി വനവത്കരണ കൂട്ടായ്മയായ ഗ്രീൻ എർത്ത് കേരളയും തീരദേശത്തെ ഗ്രീനി പരിസ്ഥിതി ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് കടൽതീരം കനകതീരം പരിപാടി നടപ്പിലാക്കുന്നത്.

ആദ്യപടിയായി സ്വാതന്ത്രദിനത്തിൽ ഒഴിഞ്ഞവളപ്പ് കടൽതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. രണ്ട് മാസത്തിലൊരിക്കൻ കടലോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഒഴിഞ്ഞവളപ്പ് ഗ്രീനി പരിസ്ഥിതി ക്ലബ്ബിന്റെ സഹകരണത്തോടെ പുനരുത്പാദന കേന്ദ്രത്തിന് കൈമാറും.

കടൽ തീരത്ത് വച്ച് നടന്ന ചടങ്ങിൽ നെഹ്റു കോളേജ് എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.ജിഷയുടെ അദ്ധ്യക്ഷതയിൽ ഒഴിഞ്ഞവളപ്പ് ഗ്രീനി പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി സുരാജ് കടലോരം കനകതീരം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ എര്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ഷാജി കുട്ടികളുമായി സംസാരിച്ചു. 

എന്‍എസ്എസ് വളണ്ടിയര്‍മാരായ തേജസ് മാളിയേക്കല്‍, പ്രവീണ എന്നിവര്‍ സംസാരിച്ചു. ഗ്രീന്‍ എര്‍ത്ത് പ്രവര്‍ത്തകരായ അരുണ്‍കുമാര്‍, സ്വരൂപ സോമനാഥന്‍, ഇന്ദുകുമാരി, ഹരിത കോടോത്ത്, സെംനില്‍, സുധിന എന്നിവര്‍ നേതൃത്വം നല്‍കി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.