Latest News

വീട്ടുപറമ്പില്‍ കൃഷിപ്പണിക്കിടെ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

​ക​ണ്ണൂ​ർ: വീ​ട്ടു​പ​റ​ന്പി​ൽ കൃ​ഷി​പ്പ​ണി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ഏ​റ്റു​പാ​റ​യ്ക്ക​ടു​ത്ത് കോ​ട്ട​ക്കു​ന്ന് കു​ഴി​ക്കാ​ട്ടു​മ​ല​യി​ലെ ച​ക്കാ​ങ്ക​ൽ അ​ഗ​സ്റ്റി​ൻ (ജോ​ണി-53) ആ​ണ് മ​രി​ച്ച​ത്. ബുധനാഴ്ച വൈകുന്നേരം മൂ​ന്നോ​ടെയായിരുന്നു സംഭവം.[www.malabarflash.com]

അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ലൈ​ൻ വ​ലി​ച്ചി​രു​ന്ന​ത് ജോ​ണി​യു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി താ​മ​സം മാ​റി​യ​തോ​ടെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​താ​യ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ലും ലൈ​നി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്നി​ല്ല.

പു​ര​യി​ട​ത്തി​ൽ കൃ​ഷി​പ്പ​ണി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ജോ​ണി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഇ​രു​ന്പ്പി​ടി​യു​ള്ള തൂ​ന്പ കാ​ടു​ക​ൾ​ക്കി​ട​യി​ൽ പൊ​ട്ടി​വീ​ണു​കി​ട​ന്ന ലൈ​ൻ ക​ന്പി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​ത്. സം​ഭ​വം കാ​ണാ​നി​ട​യാ​യ ഭാ​ര്യ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.