Latest News

കൊലക്കേസ് പ്രതിയെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; നാല് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് വധശ്രമത്തിന് കേസെടുത്തു. അക്രമി സംഘത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.[www.malabarflash.com]

കൊലപാതകം ഉള്‍പ്പെടെ അഞ്ചു കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷി (30)ന് നേരെയാണ് അക്രമമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 6.25 ഓടെ കോട്ടക്കണ്ണി പി.എം റോഡ് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. 

പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് അണങ്കൂരിലെ ജെ.പി കോളനിയിലേക്ക് പോകുന്നതിനിടെ കോട്ടക്കണ്ണി ഭാഗത്ത് നിന്ന് പുതിയ ബസ്സ്റ്റാന്റ് ഭാഗത്തേക്ക് വരികയായിരുന്ന വെള്ള മാരുതി കാറിലെത്തിയ സംഘമാണ് ജ്യോതിഷിന്റെ ബൈക്കിലിടിച്ചത്. കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ഓടിക്കൂടിയതിനാല്‍ സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് ജ്യോതിഷ് പരാതിപ്പെട്ടു. 

കാറിടിച്ച് പരിക്കേറ്റ ജ്യോതിഷ് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. 

ജ്യോതിഷിന് നേരെ ഏതാനും വര്‍ഷം മുമ്പും വധശ്രമം ഉണ്ടായിരുന്നു. സിനാന്‍ വധക്കേസിലെ പ്രതിയാണ് ജ്യോതിഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.