Latest News

ഒാക്സിജൻ വിതരണം തടസപ്പെട്ടു: യുപിയിലെ ആശുപത്രിയിൽ 30 കുട്ടികൾ മരിച്ചു

ലക്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖരഖ്പൂരിൽ ആശുപത്രിയിലെ ഒാക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു.[www.malabarflash.com] 

കഴിഞ്ഞ 48 മണിക്കൂറിനിടെ സർക്കാർ നിയന്ത്രണത്തിലുള്ള ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് (ബിആർഡി) ആശുപത്രിയിലാണ് 30 കുഞ്ഞുങ്ങൾ മരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു. 17 മരണം നവജാതശിശുക്കളുടെ വാർഡിലും അഞ്ചു പേർ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വാർഡിലും എട്ടുപേർ ജനറൽ വാർഡിലുമാണ് മരിച്ചതെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.

ഒാക്സിജൻ തീർന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ, ഇക്കാര്യം ആശുപത്രി അധികൃതർ അംഗീകരിച്ചിട്ടില്ല. വലിയ തുക കുടിശ്ശികയുള്ളതു കൊണ്ട് ഒാക്സിജൻ നൽകുന്ന കമ്പനി വിതരണം നിർത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 66 ലക്ഷം രൂപയാണ് ഒാക്സിജൻ വിതരണം ചെയ്യുന്ന കമ്പനിക്ക് നൽകാനുണ്ടായിരുന്നത്. ഒാക്സിജൻ വിതരണം നിർത്തുമെന്ന് ഇവർ നേരത്തെ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും വേണ്ടമുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.

സംഭവത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചുവെന്നും ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഏഴു കുട്ടികളുടെ മരണം വ്യാഴാഴ്ച രാത്രി മുതലാണ് ഉണ്ടായത്. 23 പേരുടെ മണരണം 9–10 തിയതികളിലാണ് ഉണ്ടായതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സർക്കാരോ ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല. രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.