കാസര്‍കോട്: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ(30) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന.[www.malabarflash.com]
അക്രമി സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി. വെളളിയാഴ്ച രാത്രി കാസര്‍കോട് നഗരത്തിന് സമീപത്തെ ഒരു ഉള്‍പ്രദേശത്ത് നിന്നാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള കോസ്റ്റല്‍ സി.ഐ. സി.വി. രാജനാണ് കേസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് 6.25 ന് കോട്ടക്കണ്ണി പി.എം. റോഡ് ജംഗ്ഷനില്‍ വെച്ചാണ് ജ്യോതിഷിന് നേരെ വധശ്രമമുണ്ടായത്. പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് അണങ്കൂര്‍ ജെ.പി. കോളനിയിലേക്ക് പോകുന്നതിനിടെ ജ്യോതിഷിന്റെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തുകയും രണ്ട് പേര്‍ കാറില്‍ നിന്നിറങ്ങി അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ഓടിക്കൂടിയതിനാല്‍ അക്രമിസംഘം കാറില്‍ കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി.
അക്രമി സംഘത്തെ കുറിച്ച് പോലീസ് ഊര്‍ജ്ജിതമായി അന്വേഷിച്ചുവരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment