Latest News

കെ.എം. ഷാജി എംഎൽഎയുടെ വീടിനു നേരെ ആക്രമണം; ജനൽച്ചില്ലുകൾ അടിച്ചുതകർത്തു

അഴീക്കോട്:  കെ.എം.ഷാജി എംഎൽഎയുടെ വീടിനു നേരെ അക്രമം. കണ്ണൂർ അലവിൽ ഒറ്റത്തൈക്കു സമീപത്തെ വീടിന്റെ മുൻവാതിലിനോടു ചേ‍ർന്ന രണ്ടു ജനൽപാളികൾ തകർത്തു.[www.malabarflash.com] 

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന. ഉച്ചയ്ക്കു രണ്ടോടെയാണ് ഒറ്റത്തൈ അലൈൻസ് ഗ്രീൻ വില്ലയിലെ വസതിക്കു നേരെ അക്രമമുണ്ടായത്.

ജനൽച്ചില്ലുകൾ മരക്കമ്പ് കൊണ്ടു തകർത്ത നിലയിലാണ്. വീട്ടിൽ ആൾതാമസമുണ്ടായിരുന്നില്ല. രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത എംഎൽഎ ഒന്നരയോടെ ട്രെയിനിൽ കോഴിക്കോട്ടേക്കു തിരിച്ചതായിരുന്നു. എംഎൽഎയും കുടുംബവും കോഴിക്കോട് നടക്കാവിലാണു സ്ഥിരതാമസം. വില്ലയുടെ പ്രധാന ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉച്ചഭക്ഷണത്തിനായി പുറത്തു പോയ സമയത്തായിരുന്നു അക്രമം.

എസ്എസ്ബി ഡിവൈഎസ്‌പി പ്രദീപ്കുമാർ, വളപട്ടണം സിഐ കൃഷ്ണൻ, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് അറിയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.