കാഞ്ഞങ്ങാട്: വ്യാഴാഴ്ച വിവാഹം നടത്താന്‍ നിശ്ചയിച്ച യുവതി കാമുകനോടൊപ്പം മുങ്ങി. മാവുങ്കാല്‍ പുതിയകണ്ടത്തെ യുവതിയാണ് ചൊവ്വാഴ്ച ആവിക്കര എ.കെ.ജി ക്ലബ്ബിനടുത്ത് താമസക്കാരനായ യുവാവിനൊപ്പം മുങ്ങിയത്.[www.malabarflash.com]
ഗള്‍ഫുകാരനായ യുവാവുമായി യുവതിയുടെ വിവാഹം വ്യാഴാഴ്ച കിഴക്കുംകര മുച്ചിലോട്ടിനടുത്ത ചൈതന്യ ഓഡിറ്റോറിയത്തില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വിവാഹത്തിനുളള അവസാന ഘട്ട ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് നാടകീയമായി യുവതി മുങ്ങിയത്.
ചൊവ്വാഴ്ച വൈകുന്നേരം ടൗണിലെ ബ്യൂട്ടിപാര്‍ലറിലേക്ക് പോവുന്നുവെന്ന് പറഞ്ഞാണ് യുവതി വീടുവിട്ടിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. യുവതിയുടെ പിതാവ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
ഒളിച്ചോടിയ കമിതാക്കള്‍ അജാനൂര്‍ ഇട്ടമ്മലിലെ ക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച രാവിലെ വിവാഹം നടത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ആറുമാസം മുമ്പാണ് ഗള്‍ഫുകാരനുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്.
No comments:
Post a Comment