നിലമ്പൂർ: വയനാട്ടിലെ റിസോർട്ടിൽ നിലമ്പൂരിലെ പ്രമുഖ ഡോക്ടറെയെത്തിച്ച് സ്ത്രീയുടെ കൂടെ മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെട്ട രണ്ടുപേർ പിടിയിൽ. സൂത്രധാരനായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷ് (27), കുനിപ്പാല സ്വദേശി ഷിജോ തോമസ് (34) എന്നിവരെയാണ് നിലമ്പൂർ സി.ഐ കെ.എം. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. [www.malabarflash.com]
പെൺവാണിഭസംഘത്തിലെ അംഗങ്ങളാണിവർ. ഈ മാസം പത്തിനായിരുന്നു സംഭവം. രണ്ട് സ്ത്രീകളുൾപ്പെടെ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ലക്കിടിയിലെ റിസോർട്ടിൽ സ്ത്രീകളിൽ ഒരാളെ വിവസ്ത്രയാക്കി ഡോക്ടറുടെ കൂടെ നിർത്തി മൊബൈൽ ഫോണിൽ ചിത്രം പകർത്തി. തുടർന്ന് ഡോക്ടറുടെ പഴ്സ് പിടിച്ചുവാങ്ങി 20,000 രൂപ സംഘം കൈക്കലാക്കി. പത്തുലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ഫോൺ വഴിയും പിന്നീട് നിലമ്പൂരിലെത്തിയും പണം ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പണം നൽകാമെന്ന് പറഞ്ഞ് രതീഷിനെ നിലമ്പൂരിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. തുടർന്ന് അരീക്കോട്ടുവെച്ച് ഷിജോ തോമസും പിടിയിലായി. സ്ത്രീയുടെ പേരിൽ വ്യാജമായി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയാണ് ഡോക്ടറെ കെണിയിൽപ്പെടുത്തിയത്. മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment