ചാലക്കുടി: ദുബൈയിലുള്ള ഡൈനാമിക് സൂപ്പർ ജനറൽ ട്രേഡിംഗ് കന്പനിയിൽ പാർട്ണറായി ചേർക്കാമെന്നു വിശ്വസിപ്പിച്ച് കോട്ടയം സ്വദേശിയിൽനിന്നു രണ്ടു കോടി അറുപത്തിനാലു ലക്ഷം രൂപ തട്ടിയെടുത്ത യുവതിയെ ചാലക്കുടി പോലീസ് ഇൻസ്പെക്ടർ വി.എസ്.ഷാജു അറസ്റ്റുചെയ്തു.[www.malabarflash.com]
എറണാകുളം ജില്ലയിലെ കുറുപ്പംപടി രായമംഗലം സ്വദേശി തോട്ടത്തിക്കുടി വീട്ടിൽ അശ്വതി(28)യാണ് അറസ്റ്റിലായത്. വിദേശത്ത് സിവിൽ എൻജിനീയറായിരുന്ന യുവതി ജോലി രാജിവച്ച് അവിടെ ട്രേഡിംഗ് കന്പനി നടത്തിവരികയായിരുന്നു.
സുഗന്ധവ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതി ചെയ്ത് ഗൾഫ്മേഖലയിൽ വിൽപന നടത്തുന്ന കന്പനിയിൽനിന്ന് മികച്ച രീതിയിലുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്യുകയും തുടർന്ന് 2016 സെപ്റ്റംബർ മുതൽ പണമായും ചെക്കായും തുക കൈപ്പറ്റുകയുമായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതം നൽകാതെ വന്നപ്പോൾ പരാതിക്കാരൻ തുക തിരികെ ആവശ്യപ്പെട്ടു.
ഇതോടെ ദുബൈയിലെ ഓഫീസ് അടച്ച് നാട്ടിലേക്കു കടന്ന യുവതി പണം തിരികെ നല്കാൻ അവധികൾ ചോദിച്ച് മുങ്ങി. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ പരാതിക്കാരൻ പോലീസിൽ പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
അന്വേഷണസംഘത്തിൽ എഎസ്ഐമാരായ കെ.ജെ.ജോണ്സണ്, ടി.സി.ജോഷി, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ഷീബ അശോകൻ, പി.സി.അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

No comments:
Post a Comment