Latest News

നിയമം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ല- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിശ്വാസത്തിന്റെ പേരിലായാലും, രാഷ്ട്രീയത്തിന്റെ പേരിലായും മറ്റെന്തിന്റെ പേരിലായാലും രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.[www.malabarflash.com]

ഗാന്ധിജിയുടെയും ബുദ്ധന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും നാടാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള അക്രമവും കലാപവും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഹരിയാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ വലിയ ദു:ഖമുണ്ട്.

രാജ്യത്തെ പൗരന്‍മാരെ വിശ്വാസത്തിലെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തെ പാവപ്പെട്ടവരെയും കണ്ടില്ലെന്ന് നടിക്കരുത്. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം വിവിധ സംസ്‌കരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അത് ഇന്ത്യയ്ക്ക് മാത്രം ലഭിച്ച അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെ രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപ്രദേശങ്ങള്‍ വെളിയിട വിസര്‍ജന വിമുക്ത സ്ഥലമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ജമാഅത്ത് ഉലമ ഇ ഹിന്ദ് വളണ്ടിയര്‍മാര്‍ 22 ക്ഷേത്രങ്ങളും മൂന്ന് പള്ളികളുമാണ് വൃത്തിയാക്കിയത്. ഇത് സ്വച്ഛ്ഭാരതിന്റെ വലിയ പ്രതിഫലനമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.