കാഞ്ഞങ്ങാട്: ബലിപെരുന്നാൾ ആഘോഷം മാനവ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായിത്തീരും വിധം ആഘോഷിക്കാൻ വിശ്വാസികൾ തയാറാവണമെന്നു കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആവശ്യപ്പെട്ടു.[www.malabarflash.com]
മാനവികത അത്യന്തം ഭീഷണി നേരിടുന്ന വർത്തമാന കാലത്തു സമത്വം ഉയർത്തിപ്പിടിച്ച പ്രവാചകന്റെ പാഠങ്ങൾ ജീവിതത്തിൽ ഉൾക്കൊണ്ട് ആഘോഷങ്ങളെ സമീപിക്കണമെന്നും സന്ദേശത്തിൽ ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് എന്നിവർ ആവശ്യപ്പെട്ടു.
ആത്മത്യാഗത്തിന്റെ ഓർമ പെരുന്നാളിനോടു പൂർണമായി നീതി പുലർത്തിയാവണം ആഘോഷമെന്നും അതിനു വിഘാതമാകുന്ന ഒരു പ്രവൃത്തിയും വിശ്വാസികളിൽ നിന്നുണ്ടാകാൻ പാടില്ലെന്നും ഇവർ ആവശ്യപ്പെട്ടു.
No comments:
Post a Comment