Latest News

ആർക്കും പ്രവേശനമില്ലാത്ത ഹാദിയയുടെ വീട്ടിൽ രാഹുൽ ഇൗശ്വറിന്റെ സന്ദർശനം [വീഡിയോ]

കൊച്ചി: മതം മാറിയതി​​​​​ന്റെ പേരിൽ ഹൈകോടതി വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ട ഹാദിയയുടെ വീട്ടിൽ രാഹുൽ ഇശ്വർ സന്ദർശനം നടത്തി. നേരത്തെ സ്വന്തം മേൽവിലാസത്തിൽ വരുന്ന കത്തുകൾ പോലും സ്വീകരിക്കാൻ ഹാദിയയെ അനുവദിച്ചിരുന്നില്ല. മാധ്യമ പ്രവർത്തകർക്കും പോലീസ്​ സന്ദർശാനുമതി നിഷേധിച്ചിരുന്നു.[www.malabarflash.com] 

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാലാണ്​ സന്ദർശാനുമതി നൽകാത്തതെന്നായിരുന്നു വാദം. ഇയൊരു സാഹചര്യത്തിൽ ആർ.എസ്​.എസ്​ സംവാദകൻ രാഹുൽ ഇൗശ്വറിന്​ ഹാദിയയെ സന്ദർശിക്കാൻ അനുമതി നൽകിയത്​ വിവാദത്തിനിടയാക്കിയിരിക്കുകയാണ്​.

ഹാദിയക്കും അച്ഛനുമൊപ്പം മുറിയില്‍ നിന്നുള്ള രാഹുല്‍ ഈശ്വറി​​​​​ന്റെ സെൽഫി ചിത്രങ്ങളാണ്​ പുറത്ത്​ വന്നത്​. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും പല തവണ ഹാദിയയെ കാണുവാന്‍ സന്ദര്‍ശനാനുമതിക്കായി പോലീസില്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്ത്രീകളായിരുന്നിട്ടു കൂടി ഇവിടെയെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധികൾക്കും പ്രവേശനാനുമതി നിഷേധിച്ചിരുന്നു.

കനത്ത പോലീസ് സുരക്ഷയാണ് ഹാദിയയുടെ വീടിനും പരിസരത്തും ഒരുക്കിയിരിക്കുന്നത്​. വൈക്കം ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. ഡി.വൈ.എസ്​.പി ചുമത​ലപ്പെടുത്തുന്ന ഓരോ സബ്ഡിവിഷനിലെ എസ്ഐയുടെ കീഴിലുള്ള 27 പോലീസുകാര്‍ വീതം ഓരോ ദിവസവും ഹാദിയയുടെ സുരക്ഷ ചുമതല വഹിക്കുന്നുണ്ട്​. കൂടാതെ ഹാദിയയുടെ മുറിക്കുള്ളില്‍ വനിതാ പോലീസുകാരും കാവലിനുണ്ട്.

പുറത്ത് നിന്ന് ആരെയും ഹാദിയയെ കാണുവാന്‍ അനുവദിക്കുന്നില്ലെന്ന് പറയുമ്പോള്‍, രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി ഇതെല്ലാം പൊളിച്ചെഴുതുകയാണ്.

ഹാദിയയെ മാനസാന്തരപ്പെടുത്താന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചതായാണ് വിവരം. തന്റെ ജീവിതം ഇങ്ങനെയല്ല വേണ്ടതെന്നും വിശ്വാസാചാരങ്ങളോടെ ജീവിക്കാന്‍ വീട്ടില്‍നിന്ന് അനുവദിക്കുന്നില്ലെന്നും ഹാദിയ രാഹുല്‍ ഈശ്വറിനോട് പറയുന്നതായുള്ള ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. അമ്മയോട് സംസാരിക്കുന്നതിനിടെയാണ് ഹാദിയ ഇടപെട്ട് സംസാരിക്കുന്നത്.

നിലവില്‍ സുപ്രീംകോടതിയില്‍ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി കേസ് എന്‍ഐഎയെ ഏല്‍പിച്ചിരിക്കുകയാണ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.