Latest News

ബാഴ്‌സലോണയില്‍ ഭീകരാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

ബാഴ്‌സലോണ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ തീവ്രവാദി ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണം. അപകടത്തില്‍ 13പേര്‍ മരിച്ചതായാണ് പ്രാഥമികവിവരം.[www.malabarflash.com] 

ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പിന്നില്‍ ഐ.എസ് ആണെന്ന് സംശയമുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്‌

ബാഴ്‌സലോണയിലെ ലാസ് റാബലസ് മേഖലയിലാണ് തീവ്രവാദി ആക്രമണമുണ്ടായിരിക്കുന്നത്. ഇത് വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണിത്. ആളുകളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അപകടമേഖല പോലീസ് വളഞ്ഞിരിക്കുകയാണ്. ഇതേ സമയം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു

അപകടത്തെ തുടര്‍ന്ന് നഗരത്തിലെ മെട്രോ, റെയില്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.അക്രമി സംഘത്തില്‍ രണ്ട് പേരുണ്ടായിരുന്നുവെന്നും അപകടത്തിന് ശേഷം ഇവരും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.അക്രമികള്‍ അടുത്തുള്ള റസ്‌റ്റോറന്റിനുള്ളിലേ്ക്ക് കടന്നു. റസ്‌റ്റോറന്റില്‍ അറുനൂറോളം പേര്‍ കുടുങ്ങിയിരിക്കുന്നതായി സൂചന.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.