Latest News

സന ഫാത്തിമയെ കണ്ടെത്താൻ പ്രത്യേക സംഘം നടത്തിയ തിരച്ചിലും വിഫലം

പാണത്തൂര്‍: സന ഫാത്തിമയെ കണാതായ സ്ഥലത്ത് ചൊവ്വാഴ്ച തിരുവനന്തപുരം ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ പ്രത്യേക സംഘം പരിശോധന നടത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഭൗമശാസ്ത്ര പഠന കേന്ദ്രം ശാസ്ത്രജ്ഞൻ‌ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ വിദഗ്ധ പരിശോധനയ്ക്കയച്ചത്.[www.malabarflash.com]

രാവിലെ പത്തരയോടെ പാണത്തൂരിലെത്തിയ സംഘം സന വീണു എന്നു പറയുന്ന ഓവുചാലിൽ മണിക്കൂറുകളോളം പരിശോധന നടത്തി. വെള്ളത്തിനടിയിൽ നിരീക്ഷണത്തിനുപയോഗിക്കുന്ന പ്രത്യേക ക്യാമറ (അണ്ടർവാട്ടർ സർവെയ്‌ലൻസ് ക്യാമറ) ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. സന വീണ് ഒഴുകിപ്പോയി എന്നു പറയുന്ന പൈപ്പിൽ ക്യാമറ കടത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. തുടർന്നു പുഴയിലും പരിശോധന ആരംഭിച്ചെങ്കിലും ഒഴുക്കുള്ളതിനാൽ അവസാനിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീടിനു സമീപത്തെ ഓവുചാലിലെ ഒഴുക്കിൽപെട്ടാണ് സന ഫാത്തിമയെ കാണാതാകുന്നതെന്നാണ് കരുതുന്നത്. തിരച്ചിലുകളെല്ലാം വിഫലമായതിനെത്തുടർന്ന് കലക്ടറുടെ നിർദേശപ്രകാരമാണ് ചൊവ്വാഴ്ച രാവിലെ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ എൽദോസ് കുര്യാക്കോസ്, ശരത്ചന്ദ്രൻ, സുരേഷ് തോട്ടിക്കണ്ട എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വെള്ളത്തിൽ പോയെന്നു പറയുന്ന സന ഫാത്തിമയെ കണ്ടെത്താൻ സാങ്കേതികമായ എല്ലാ പരിശോധനയും നടത്തിക്കഴിഞ്ഞതായി കലക്ടർ കെ.ജീവൻബാബു പറഞ്ഞു.

അതേസമയം സനയെ നാടോടികൾ തട്ടിക്കൊണ്ടു പോയതാണെന്ന സംശയത്തെ തുടർന്ന് നിയോഗിച്ച സി.ഐ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം നീലേശ്വരത്ത് ചോദ്യം ചെയ്ത നാടോടികളുടെ ബന്ധുക്കളെ കണ്ണൂർ ജില്ലയിലെ ചൂരിയിൽ നിന്നു നീലേശ്വരത്തെത്തിച്ചു ചോദ്യം ചെയ്തു.




Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.