തൊടുപുഴ: മൊബൈൽ ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന യുവാക്കളെ പ്രകൃതി വിരുദ്ധ ബന്ധത്തിനുപയോഗിച്ച് പണവും മറ്റും തട്ടിയെടുക്കുന്ന യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മണർകാട് കൈതച്ചിറ മാളിയേക്കൽ സുൽത്താൻ അലാവുദ്ദീനെ(29) യാണ് എസ്ഐ വി.സി.വിഷ്ണുകുമാറും ജൂനിയർ എസ്ഐ വി.സുനിലും ചേർന്ന് അറസ്റ്റു ചെയ്തത്.
മണർകാട് കൈതച്ചിറ മാളിയേക്കൽ സുൽത്താൻ അലാവുദ്ദീനെ(29) യാണ് എസ്ഐ വി.സി.വിഷ്ണുകുമാറും ജൂനിയർ എസ്ഐ വി.സുനിലും ചേർന്ന് അറസ്റ്റു ചെയ്തത്.
മൊബൈൽ ചാറ്റിംഗിലൂടെയാണ് പോലീസ് പ്രതിയെ തന്ത്രപൂർവം കുടുക്കിയത്. തൊടുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. ചാറ്റിംഗിലൂടെ പരിചയപ്പെടുന്നവരുടെ എടിഎമ്മും പിൻ നന്പരും തന്ത്രപൂർവം തട്ടിയെടുത്ത് പണം കവരുകയായിരുന്നു ഇയാളുടെ രീതി.
തൊടുപുഴ സ്വദേശിയുടെ ലാപ്ടോപ്പും രണ്ട് മൊബൈൽഫോണുകളും എടിഎം വഴി 5000 രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment