തിരുവനന്തപുരം: വന്‍ബാങ്ക് കവര്‍ച്ചയ്ക്കായി തയാറെടുത്ത സംഘത്തെ ഷാഡോ പോലീസ് പിടികൂടി. പിടിയിലായവരില്‍ രണ്ടുപേര്‍ കാസര്‍കോട് ജില്ലക്കാരാണ്. വലിയ മോഷണം നടത്താനായി ശ്രമിച്ചതു കോവളത്തെ ധനകാര്യ സ്ഥാപനത്തില്‍.[www.malabarflash.com]
ഷാഡോയുടെ പിന്‍തുടരലില്‍ കവര്‍ച്ചാ പദ്ധതി വെള്ളത്തിലായി. തിരുവല്ലം സ്വദേശി വിഷ്ണു, കോവളം സ്വദേശികളായ സൂരജ്, റോയി, വിഴിഞ്ഞം സ്വദേശി ഷിബു, കാസര്‍കോട് സ്വദേശികളായ അജയന്‍, വിനോദ് എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്ന് ബാങ്ക് കവര്‍ച്ച നടത്തുന്നതിനുള്ള ഗ്യാസ് കട്ടറുകളും അനുബന്ധ സാമഗ്രികളും കണ്ടെടുത്തു.
ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചു മുന്‍പുനടന്ന ബാങ്ക് കവര്‍ച്ചകളെ തുടര്‍ന്ന് ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കമ്മിഷണര്‍ പി.പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തിനു പിന്നാലെ കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ വിഷ്ണുവിനെയും നിരീക്ഷിച്ചു വരികയായിരുന്നു.
കിഴക്കേകോട്ടയിലെ ഒരു സ്ഥാപനത്തില്‍ നിന്നു ഗ്യാസ്‌കട്ടറും മറ്റും സാധനങ്ങളും വാങ്ങി മടങ്ങിയ വിഷ്ണുവിനെ ഷാഡോ സംഘം പിന്‍തുടര്‍ന്നു. ഇയാളും കൂട്ടാളികളും കോവളം ഭാഗത്തെ ധനകാര്യസ്ഥാപനത്തില്‍ മോഷണത്തിനായി തയാറെടുക്കവേയാണു സംഘത്തെ ഷാഡോ പോലീസ് പിടികൂടിയത്.
അജയനും വിനോദും |
പിടിയിലായവരിലെ ജോയി മുഖാന്തരമാണു കാസര്‍കോട് സ്വദേശികളായ അജയനും വിനോദും സംഘത്തില്‍ എത്തിയത്. ഇതില്‍ അജയന്‍ കാസര്‍കോട് ചന്തേര പോലീസ് സ്‌റ്റേഷനിലെ അനവധി മോഷണ കേസുകളില്‍ പ്രതിയാണ്.
മുംബൈയില്‍ ഇപ്പോള്‍ താമസമാക്കിയ ഇയാളും വിനോദും ഗ്യാസ് കട്ടര്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധന്‍മാരാണെന്നു പോലീസ് പറഞ്ഞു. ഇതുകൊണ്ടാണ് ഇവരെ മോഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പിടിയിലായ വിഷ്ണു തിരുവല്ലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ ട്രഷറിയില്‍ അടയ്ക്കാനുള്ള ആധാരത്തിലെ റജിസ്ട്രഷന്‍ ഫീസായ 57ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു.
വിഷ്ണുവും സൂരജും ഷിബുവും ജോയിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയിലെ പങ്കാളികളാണു കാസര്‍കോട് സ്വദേശികള്‍.
വിഴിഞ്ഞം സിഐ: ഷിബു, കോവളം എസ്‌ഐ: അജയകുമാര്‍, ഷാഡോ എസ്‌ഐ: സുനില്‍ ലാല്‍, ഷാഡോ ടിം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ഇവരെ അറസ്റ്റു ചെയ്തത്.
കോവളം ഭാഗത്തുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ആളൊഴിഞ്ഞ ഭാഗത്തും സുരക്ഷ ജീവനക്കാര്‍ ഇല്ലാത്തതിനാലുമാണ് മോഷണത്തിനു തിരഞ്ഞെടുത്തതെന്നു ചോദ്യം ചെയ്യലില്‍ സംഘം മൊഴി നല്‍കി.
വിഴിഞ്ഞം സിഐ: ഷിബു, കോവളം എസ്‌ഐ: അജയകുമാര്‍, ഷാഡോ എസ്‌ഐ: സുനില്‍ ലാല്‍, ഷാഡോ ടിം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ഇവരെ അറസ്റ്റു ചെയ്തത്.
കോവളം ഭാഗത്തുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ആളൊഴിഞ്ഞ ഭാഗത്തും സുരക്ഷ ജീവനക്കാര്‍ ഇല്ലാത്തതിനാലുമാണ് മോഷണത്തിനു തിരഞ്ഞെടുത്തതെന്നു ചോദ്യം ചെയ്യലില്‍ സംഘം മൊഴി നല്‍കി.
No comments:
Post a Comment