ആലുവ: ആലുവ റെയിൽവേ സ്റ്റേഷനു സമീപം ഭിന്നലിംഗക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മഹാരാഷ്ട്ര സത്താറയിൽ ടയർ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂർ അന്നമനട വെണ്ണൂപ്പാടം കളത്തിൽ കെ.കെ. അഭിലാഷ് കുമാർ (21) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ അന്നമനടയിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്.
തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശൻ കഴിഞ്ഞ 14ന് വൈകുന്നേരമാണ് കൊല്ലപ്പെട്ടത്. ആലുവ സെന്റ് സെവ്യേഴ്സ് കോളജിന് പിൻവശം റെയിൽവേ പാളത്തിൽ നിന്നു പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പിറ്റേന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസിനോടു പ്രതി പറഞ്ഞത്; പ്രകൃതി വിരുദ്ധ പീഡനത്തിനു അഭിലാഷ് വഴങ്ങാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നുണ്ടായ അടിപിടിക്കിടെ അഭിലാഷിനെ ഗൗരി കമ്പ് ഉപയോഗിച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളിൽ പിടിച്ച് വലിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വലിച്ചിഴച്ച് താഴേക്ക് നീക്കിയ ശേഷം ആസ്ബറ്റോസ് ഷീറ്റ് മുകളിലേക്ക് വലിച്ചിടുകയായിരുന്നു.
ഗൗരിക്കൊപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിലാഷിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.

പ്രതി 14ന് പുലർച്ചെയാണ് പൂനയിൽ നിന്നു ട്രെയിനിൽ ആലുവയിൽ വന്നിറങ്ങിയത്. മദ്യപിച്ച് റെയിൽവേ പരിസരത്ത് കിടന്നുറങ്ങുന്നതിനിടെ പഴ്സ് നഷ്ടമായി. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങിനടക്കുന്നതിനിടെയാണ് ഗൗരിയെ കണ്ടുമുട്ടിയത്. ഗൗരി വിളിച്ചതനുസരിച്ചാണ് ഒപ്പം പോയതെന്ന് പ്രതി മൊഴി നൽകി.
എസ്പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ, സിഐ വിശാൽ ജോൺസൺ എന്നിവരാണ് കേസ് അന്വേഷിച്ചത്.

No comments:
Post a Comment