Latest News

യുദ്ധക്കെടുതി സ്മാരകമൊരുക്കി ഉദുമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ഉദുമ: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ തയാറാക്കിയ കൂറ്റന്‍ യുദ്ധക്കെടുതി സ്മാരകം പുത്തനനുഭവമായി.[www.malabarflash.com] 

രാവിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യുദ്ധക്കെടുതി സ്മാരകത്തില്‍ ലോകത്തില്‍ ഇന്നേവരെ നടന്ന വിവിധ യുദ്ധങ്ങളും കെടുതികളും വരച്ചുകാട്ടിയ പോസ്റ്ററുകള്‍, ചിത്രങ്ങള്‍, പാനലുകള്‍ എന്നിവ കുട്ടികള്‍ക്ക് യുദ്ധത്തിന്റെ ദുരന്ത വശങ്ങള്‍ ബോധ്യപ്പെടുത്തി. 

പ്രിന്‍സിപ്പാല്‍ പി. മുരളീധരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ എം.കെ വിജയകുമാര്‍ എന്നിവര്‍ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ഏഴ് ഇ. ക്ലാസിലെ ജിഷ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

യുദ്ധ സ്മാരകം സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കാണുന്നതിനായി പ്രദര്‍ശിപ്പിച്ചു. പോസ്റ്റര്‍ രചന, ക്വിസ്, കൊളാഷ് നിര്‍മാണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.