Latest News

വിസയില്ലാതെ ഇന്ത്യക്കാർക്കു ഖത്തർ സന്ദർശിക്കാം

ദോഹ: വിസയില്ലാതെ ഇന്ത്യക്കാർക്ക് ഇനി ഖത്തർ സന്ദർശിക്കാം. ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങി 80 രാജ്യങ്ങൾക്കാണ് ഖത്തർ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഖത്തർ ടൂറിസം അതോററ്റി ഇതുസംബന്ധിച്ച് ഉത്തരവിറക്കി.[www.malabarflash.com]

ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസക്ക് അപേക്ഷ നൽകുകയോ ഫീസ് അടയ്ക്കുകയോ വേണ്ട. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രം മതി ഇനി ഖത്തറിൽ പ്രവേശിക്കാൻ. 

ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് 30 ദിവസം ഖത്തറിൽ താമസിക്കുവാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് ലഭിക്കുക. 33 രാജ്യങ്ങൾക്കു 90 ദിവസം വരെ ഖത്തറിൽ താമസിക്കാവുന്ന 180 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് നൽകുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.