Latest News

പ്രവാസി വോട്ടിന്​ അംഗീകാരം

ന്യൂഡൽഹി: ​​വിദേശ ഇന്ത്യക്കാർക്ക്​ വോട്ടവകാശത്തിന്​ കേന്ദ്ര അനുമതി. ജനപ്രാതിനിധ്യ നിയമത്തിൽ ​ഭേദഗതി വരുത്തി പുതിയ ബില്ല്​ കേന്ദ്ര സർക്കാർ ഉടൻ സഭയിൽ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക്​ അവരുടെ മണ്​ഡലങ്ങളിൽ പകര​ക്കാരെ നിയമിച്ചോ ഇലക്​ട്രോണിക്​ രീതി​യിലോ വോട്ടു രേഖ​പ്പെടുത്താൻ അവസരമുണ്ടാകും.[www.malabarflash.com] 

തൊഴിൽ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാർക്ക്​ ​തെരഞ്ഞെടുപ്പുകളിൽ വോട്ടു രേഖ​പ്പെടുത്താൻ നേരിട്ട്​ രാജ്യത്തെത്തണമെന്നാണ്​ നിലവിലുള്ള നിയമം. ഇതിനു പകരം, അവർ താമസിക്കുന്ന രാജ്യത്ത്​ വോട്ടിങ്ങിന്​ അവസരമൊരുക്കുകയോ​ പകര​ക്കാർക്ക്​ സ്വന്തം മണ്​ഡലത്തിൽ അവസരം നൽകുകയോ വേണമെന്നതുൾപെടെ നിർദേശങ്ങളാണ്​ സർക്കാറിനു മുന്നിലുള്ളത്​.

ഒാൺലൈനായി ബാലറ്റ്​ പേപറുകൾ ഏറ്റവുമടുത്ത എംബസികളിലോ കോൺസുലേറ്റുകളിലോ എത്തിച്ച്​ വോട്ടു രേഖ​പ്പെടുത്തുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നു. പോസ്​റ്റൽ ബാലറ്റായാണ്​ ഇതു പരിഗണിക്കുക.

ആവശ്യമായ നിർദേശങ്ങൾ പാലിച്ച്​ പകരക്കാരെ ഉപയോഗിച്ച്​ വോട്ടു രേ​ഖപ്പെടുത്തുന്ന സംവിധാനവും കേന്ദ്രം ആ​േലാചിക്കുന്നുണ്ട്​. പ്രതിനിധിയാകുന്നയാൾ നിലവിൽ മണ്​ഡലത്തിൽ താമസിക്കുന്ന ആളായിരിക്കണം എന്നതു മാത്രമാണ്​ നിബന്ധന. 

ഇതുരണ്ടും നടപ്പാകാൻ നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റംവരുത്തി പുതിയ ബില്ല്​ അവതരിപ്പിക്കണം. ഇത്​ വൈകാതെ ഉണ്ടാകുമെന്നാണ്​ സൂചന.
ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന്​ ജൂലൈ 21ന്​ ​സുപ്രീം കോടതി കേന്ദ്രത്തോട്​ ആരാഞ്ഞിരുന്നു. നിലവിലെ ചട്ടപ്രകാരം പ്രവാസി വോട്ടവകാശം അംഗീകാരിക്കാനാവി​ല്ലെന്ന്​ കേന്ദ്രം അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി.


Monetize your website traffic with yX Media

 Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.