ഉദുമ: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ വിംഗ്‌സ് അക്കാദമി പാലക്കുന്ന് ബേക്കല്‍ ബി ആര്‍.സി യിലെ ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഓണവിരുന്നൊരുക്കി.[www.malabarflash.com]
ഓട്ടിസം, ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ശ്രവണ വൈകല്യം തുടങ്ങിയ കൂട്ടികള്‍ വിംഗ്‌സ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം ഏറ്റെടുക്കണമെന്ന് മുഖ്യാതിഥിയായി സംബന്ധിച്ച ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി മധുമുദിയക്കാല്‍ അഭിപ്രായപ്പെട്ടു.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷം വഹിച്ചു. ബേക്കല്‍ എ ഇ ഒ കെ ശ്രീധരന്‍ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കാപ്പില്‍ മുഹമ്മദ് പാഷ, ബി.ഗംഗാധരന്‍,ദിലീപ് കൂമാര്‍, ശശി.കെ,അജയകുമാര്‍, കെ.എസ്.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.വില്യം ജോസഫ് സ്വാഗതവും ശ്രീജ ജയരാജന്‍ നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാരായ കൂട്ടികള്‍ അക്കാദമിയിലെയും കുട്ടികള്‍ വിവിധ പരിപാടികളും അവതരിപ്പിച്ചു. ഓണസദ്യയും ഒരുക്കി
No comments:
Post a Comment