കാസര്‍കോട്: ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനെ തീവ്രവാദിയെയെന്ന് വിശേഷിപ്പിച്ച് സംഘ് പരിവാറിന്റെ ജനം ടിവി ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതാവ് മാഹിന്‍ ഹാജി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.[www.malabarflash.com]
റഹിം ബെണ്ടിച്ചാല്‍, സിദ്ധിഖ് ചെങ്കള, അഡ്വ ഷേക് ഹനീഫ്, അബൂബക്കര്‍ പൂച്ചക്കാട്, ഹൈദര്‍ കുളങ്കര, അന്‍വര്‍ മാങ്ങാട്, യൂസഫ് ഒളയം, അമീര്‍ കളനാട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റഹിം ബെണ്ടിച്ചാല്‍, സിദ്ധിഖ് ചെങ്കള, അഡ്വ ഷേക് ഹനീഫ്, അബൂബക്കര്‍ പൂച്ചക്കാട്, ഹൈദര്‍ കുളങ്കര, അന്‍വര്‍ മാങ്ങാട്, യൂസഫ് ഒളയം, അമീര്‍ കളനാട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പോസ്റ്റാഫീസ് പരിസരത്ത് സമാപിച്ചു. സമാപന പരിപാടി ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു, റഹിം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
ഐ എം സി സി ജിസി സി കമ്മിറ്റി പ്രസിഡണ്ട് സത്താര്‍ കുന്നില്‍, എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, മുസ്ഥഫ തോരവളപ്പ്, സി എം എ ജലീല്‍, മുനീര്‍ കണ്ടാളം, മുസ്തു എരിയാല്‍, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മൊയ്തു ഹദ്ദാദ്, ഹനീഫ് കടപ്പുറം, കെ കെ അബ്ബാസ്, സൗക്കത്ത് പൂച്ചക്കാട്, ശംസു കടപ്പുറം, ഫൈസല്‍ കെ എം ഹദ്ദാദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു സിദ്ധീഖ് ചെങ്കള സ്വാഗതവും, അഡ്വ ഷേക് ഹനീഫ് നന്ദിയും പറഞ്ഞു.
No comments:
Post a Comment