Latest News

  

'സാക്ഷി' സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ പി.വി.കൃഷ്ണന്‍ മാഷിനെ ആദരിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയുടെ ഓഫീസ് പഴയ ബസ് സ്റ്റാന്‍ഡ് ഉത്തരദേശം ബില്‍ഡിംഗില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ടി.എ ഷാഫി, മുജീബ് അഹമ്മദ്, എ.എസ് മുഹമ്മദ്കുഞ്ഞി, സി.എല്‍ ഹമീദ്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, ഷാഫി എ നെല്ലിക്കുന്ന്, അച്ചു കാസര്‍കോട്, അഷ്‌റഫലി ചേരങ്കൈ, എം.വി സന്തോഷ്‌കമാര്‍ , കെ.പി.എസ് വിദ്യാനഗര്‍ എന്നിവര്‍ സംസാരിച്ചു. 

പദ്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും റഹീം ചുരി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.