Latest News

ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത(20)ഹരിയാണയിലെ രേവാരി റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.[www.malabarflash.com]

ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നിലേക്കിവര്‍ എടുത്തു ചാടുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതി അവസാനം വീട്ടില്‍ വിളിച്ച് സംസാരിച്ചത് വൈകിട്ട്  സോനിപത്തില്‍ നിന്നാണ്. ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ രാത്രി 10 കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചപ്പോഴാണ് മരണ വിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്.

മഹാറിഷി ദയാനന്ദ് യൂണിവേഴിസിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്ന്  പറഞ്ഞാണ് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് പോയത്.

2016 സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ നില്‍ക്കവെയാണ് മരണം.


Monetize your website traffic with yX Media
 Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.