Latest News

കുമാര൯ പണിക്കർക്ക് സ്നേഹാദരവുമായി പാലക്കുന്നമ്മേ ശരണം വാട്‌സ്ആപ്പ് കൂട്ടായ്മ

ഉദുമ: തെയ്യക്കോലങ്ങളിലൂടെ ഭക്തന്മാരെ അനുഗ്രഹിച്ച കളിങ്ങോത്ത് കുമാര൯ പണിക്കർക്ക് ആശ്വാസവുമായി പാലക്കുന്നമ്മേ ശരണം വാട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങൾ.[www.malabarflash.com]

കിഡ്നി സംബന്ധമായ അസുഖത്താലും കിടപ്പാടമില്ലാത്തതിനാൽ പുറമ്പോക്ക് ഭൂമിയിൽ താമസിക്കേണ്ടി വരികയും ചെയ്യുന്ന കുമാര൯ പണിക്കരുടെ.താമസസ്ഥലത്തിന് പട്ടയം ലഭിക്കാത്തതും അസുഖത്താൽ തൊഴിൽ ചെയ്യാനും സാധിക്കാതെ വന്നതോടെ ജീവിതം ദുരിതക്കടലിലാഴ്ന്നു പോയി.

ആകെയുളള വരുമാനം എന്ന് പറയുന്നത് കോലധാരികൾക്കുളള തുച്ഛമായ 700 രൂപ മാസപെ൯ഷനാണ്. നാല്പത് വര്‍ഷത്തിലേറെയായി ഒരു പാട് തറവാടുകളിലും ദേവസ്ഥാനങ്ങളിലും കഴകങ്ങളിലും പ്രധാന ആരാധനമൂർത്തിയെ കെട്ടിയാടി.29-ാം വയസ്സില്‍ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍നിന്നാണ് പട്ടും വളയും നല്‍കി ആദരിച്ച് പണിക്കര്‍ സ്ഥാനം ലഭിച്ചത്. 

ഒരു ദേവസന്നിധിയിലാദ്യമായി കഴിഞ്ഞ വര്‍ഷം പാലക്കുന്ന് കഴകത്തിലെ മൂന്ന് തറകളിലെന്നായ കളിങ്ങോത്ത് 'മേല്‍പ്പുറത്ത് തറ' തറവാട്ടിൽ നിന്നും പണിക്കരെ ആദരിക്കുകയുണ്ടായി. ഒരു പാട് തറവാടുകളിലും ദേവസ്ഥാനങ്ങളിലും പ്രധാന ആരാധനമൂർത്തിയെ കെട്ടിയാടിയ ഈ കോലക്കാരന് ഇന്ന് ജീവിതമൊരു സങ്കടക്കടലാണ്.

കുമാര൯ പണിക്കരുടെ ദയനീയാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ കൂട്ടായ്മ അംഗങ്ങൾ പരിമിതമായ സമയത്തിനുളളിൽ സ്വരൂപിച്ച 41000  രൂപ സഹായനിധി തിരുവോണനാളിൽ വൈകുന്നേരം സന്ധ്യാദീപത്തിന് ശേഷം 7 മണിക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാരവീട് സന്നിധിയിൽ വെച്ച് ക്ഷേത്രസ്ഥാനികരുടെ ഭരണ സമിതിയുടെയും സാന്നിദ്ധ്യത്തിൽ വെച്ച് അദ്ദേഹത്തെ പൊന്നാടയും മുമെന്റോ നൽകി ആദരിക്കുകയും സഹായധനം കൈമാറുകയും ചെയ്യും.
വേറിട്ട പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന ഈ കൂട്ടായ്മ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളില്ലാതെ എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും തുല്യപ്രാധാന്യം നൽകിയാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം നടന്ന ഗ്രൂപ്പി൯റെ വാർഷിക ചടങ്ങിൽ വെച്ച് നാൽപതിലധികം വയനാട്ട് കുലവ൯ തെയ്യംകെട്ടുത്സവങ്ങൾക്ക് നോറ്റിരുന്ന് കർമ്മസാഫല്യം നേടിയ പുളിക്കൽ ചോയിച്ചി അമ്മയെ ആദരിക്കുകയുണ്ടായി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.