കാസർകോട്: ബേക്കൽ കുന്നിലെ നിരോഷയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.[www.malabarflash.com]
മരണത്തിന് ഉത്തരവാദികളായവരെ കുറിച്ച് തെളിവ് സഹിതം പോലീസിന് ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ട്. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നടക്കുന്നത്. ഈ കാര്യത്തിൽ ഇടത് വലത് മുന്നണികളുടെ മൗനം സംശയിക്കേണ്ടിയിരിക്കുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതിപെട്ടിട്ടും പോലീസ് അന്വേഷണം നടത്താൻ തയ്യാറാകാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ശ്രീകാന്ത് പറഞ്ഞു.
No comments:
Post a Comment