Latest News

പെട്രോൾ വില കുതിക്കുന്നു; ര​ണ്ടു മാ​സം കൊണ്ട് കൂ​ടിയത് ഏഴു രൂ​പ

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ വി​ല ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ലി​റ്റ​റി​ന് ഏ​ഴു രൂ​പ കൂ​ട്ടി. ഡീ​സ​ൽ വി​ല​യും നാ​ലു രൂ​പ കൂ​ട്ടി. പെ​ട്രോ​ളി​ന് എ​ട്ടു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് പൊ​തു​മേ​ഖ​ല​യി​ലെ​ കന്പനികളും റി​ല​യ​ൻ​സ് അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​ക​ളും ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന​ത്. അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ അ​ന്താ​രാ​ഷ്‌ട്ര വി​ല താ​ഴ്ന്നു നി​ൽ​ക്കു​ന്പോ​ഴാ​ണ് ദി​വ​സ​വും പെ​ട്രോ​ൾ വി​ല കൂ​ട്ടു​ന്ന​ത്.[www.malabarflash.com] 

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടി​യ പെ​ട്രോ​ൾ വി​ല​യു​ള്ള മും​ബൈ​യി​ൽ 80 രൂ​പ​യോ​ട് അ​ടു​ത്തു. മും​ബൈ​യി​ൽ തിങ്കളാഴ്ച പെ​ട്രോ​ൾ ലി​റ്റ​റി​ന് 79.41 രൂ​പ​യാ​ണ് വി​ല. കേ​ന്ദ്ര, സം​സ്ഥാ​ന നി​കു​തി​ക​ൾ​ക്കു പു​റ​മേ വ​ര​ൾ​ച്ച സെ​സ് എ​ന്ന പേ​രി​ൽ അ​ധി​ക​മാ​യി ലി​റ്ററിന് മൂ​ന്നു രൂ​പ വീ​തം വാ​ങ്ങു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​നു താ​ര​ത​മ്യേ​ന വി​ല​ക്കു​റ​വു​ള്ള എ​റ​ണാ​കു​ള​ത്ത് ലി​റ്റ​റി​ന് 73.21 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഡീ​സ​ലി​ന് എ​റ​ണാ​കു​ള​ത്ത് 62.86 രൂ​പ​യാ​ണ്. മ​റ്റു പ​ല ജി​ല്ല​ക​ളി​ലും ചെ​റി​യ തോ​തി​ൽ വി​ല ഇ​തി​ലും കൂ​ടു​ത​ലാ​ണ്. ഡ​ൽ​ഹി​യി​ൽ പെട്രോൾ ലി​റ്റ​റി​ന് വി​ല 70 രൂ​പ ക​ട​ന്നു. ലി​റ്റ​റി​ന് 70.30 രൂ​പ​യാ​ണ് രാ​ജ്യത​ല​സ്ഥാ​ന​ത്ത് തിങ്കളാഴ്ചത്തെ വി​ല. ക​ഴി​ഞ്ഞ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും എ​ണ്ണ വി​ത​ര​ണ ക​ന്പ​നി​ക​ൾ തു​ട​ർ​ച്ച​യാ​യി വി​ല കൂ​ട്ടു​ക​യാ​ണ്.

ജൂ​ണ്‍ 16നാ​ണ് രാ​ജ്യ​ത്ത് ദി​വ​സേ​ന വി​ല പു​തു​ക്കി നി​ശ്ച​യി​ക്ക​ൽ (ഡൈ​നാ​മി​ക് പ്രൈ​സിം​ഗ്) സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​നുശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ആ​ഴ്ച​യി​ൽ വി​ല​യി​ൽ ര​ണ്ട​ര രൂ​പ​യോ​ളം കു​റ​വു വ​രു​ത്തി. ജൂ​ണ്‍ 16നു ഡ​ൽ​ഹി​യി​ൽ ലി​റ്റ​റി​ന് 65.48 രൂ​പ​യാ​യി​രു​ന്ന​ത് 15 ദി​വ​സം ക​ഴി​ഞ്ഞ് ജൂ​ലൈ ഒ​ന്നി​ന് 63.09 രൂ​പ​യാ​യി. ജ​ന​ങ്ങ​ളെ തു​ട​ക്ക​ത്തി​ൽ ആ​ശ്വ​സി​പ്പി​ച്ച ശേ​ഷം തു​ട​ർ​ന്ന​ങ്ങോ​ട്ട് പ​ടി​പ​ടി​യാ​യി വി​ല കൂ​ട്ടു​ക​യാ​യി​രു​ന്നു. തിങ്കളാഴ്ച വി​ല ലി​റ്റ​റി​ന് 70.30 രൂ​പ​യാ​യി.

മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ അ​വ​ലോ​ക​നം ചെ​യ്തി​രു​ന്ന 15 വ​ർ​ഷം നീ​ണ്ട രീ​തി അ​വ​സാ​നി​പ്പി​ച്ചാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ദി​വ​സേ​ന വി​ല പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.