ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചെറുവത്തൂർ ചെക് പോസ്റ്റിനു സമീപത്തു വച്ചു പ്രദേശിക ചാനലായ സീനെറ്റിന്റെ ക്യാമറമാൻ പ്രകാശൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അപകടമുണ്ടായ വിവരം നാടറിഞ്ഞതോടെ അദ്ദേഹത്തെ കൊണ്ടുപോയ ചെറുവത്തൂരിലെ കെഎഎച്ച് ആശുപത്രി പരിസരം ജനസമുദ്രമായി. ജീവൻ രക്ഷിക്കാനായില്ല എന്ന വിവരം പുറത്തു വന്നതോടെ കൂടിനിന്നവർ പൊട്ടിക്കരയുകയായിരുന്നു.
സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളും സന്തോഷ മുഹൂർത്തങ്ങളും ക്യാമറയിൽ പകർത്താൻ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രകാശൻ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് മികച്ച ക്യാമറമാനുള്ള അൻവർ സ്മാരക അവാർഡ് പ്രകാശനെ തേടിയെത്തിയത്.
ഇതുമായി ബന്ധപ്പെട്ടു സ്വീകരണങ്ങൾ നാട് നൽകുന്നതിനിടയിലാണു മരണത്തിന്റെ മുഖവുമായി വിധിയെത്തിയത്.

പ്രകാശന്റെ മരണവിവരമറിഞ്ഞയുടൻ നാടിന്റെ നാനാഭാഗത്തു നിന്നു നൂറുകണക്കിന് ആളുകളാണ് ചെറുവത്തൂരിലേക്ക് കുതിച്ചെത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രൻ. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ. ബ്ലോക്ക് പഞ്ചായത്ത് അംഗം വെങ്ങാട്ട് കുഞ്ഞിരാമൻ എന്നിവരും പ്രസ് ഫോറം പ്രവർത്തകരും സ്ഥലത്തെത്തി. മൃതദേഹം പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.
No comments:
Post a Comment