ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ലെന്നും ഗൗരി ലങ്കേഷ് ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കുറ്റവാളികൾ എത്രയും വേഗം ശിക്ഷിക്കപ്പെടുണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.[www.malabarflash.com]
ഗൗരിയുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബൃന്ദ കാരാട്ട്, സച്ചിൻ പൈലറ്റ്, പ്രമുഖ മാധ്യമപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ഗൗരിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടിൽവച്ചാണ് ഗൗരി കൊല്ലപ്പെടുന്നത്. എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണു ഗൗരി. വലതുപക്ഷ രാഷ്ട്രീയത്തിനു നേർക്ക് ഗൗരി സ്ഥിരം വിമർശനങ്ങൾ ഉയർത്തിയിരുന്നു. കർണാടകയിലെ വിവിധ പത്രങ്ങളിൽ ഇവർ ബിജെപിയെ വിമർശിച്ച് കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. യുക്തിവാദിയായിരുന്ന കൽബുർഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്.
അടുത്തിടെ, ബിജെപി പ്രവർത്തകർക്കെതിരേ വാർത്ത പ്രസിദ്ധീകരിച്ചതിന് ലാംഗ്വേജ് പ്രസ്സിലെ എഴുത്തുകാരികളിലൊരാളായ ഗൗരി ലങ്കേഷിനെ കോടതി ശിക്ഷിച്ചിരുന്നു. ഗൗരി സ്ഥാപിച്ച പ്രാദേശിക ദിനപത്രമായ ഗൗരി ലങ്കേഷ് പത്രിക സംഘടിപ്പിച്ച ചടങ്ങിലാണ് പ്രമുഖ പുരോഗമ ചിന്തകനും എഴുത്തുകാരനുമായ യോഗേഷ് മാസ്റ്റർക്കെതിരെ തീവ്രവലതുപക്ഷ വാദികൾ മഷി പ്രയോഗം നടത്തിയത്.

No comments:
Post a Comment