കോഴിക്കോട്: അടുത്തതവണ കേരളത്തിൽ എത്തിയാൽ ആരെങ്കിലും തനിക്ക് ബീഫ് വിഭവം നൽകണമെന്ന് വർഗീയ വാദികളുടെ തോക്കിനിരയായ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ്. മരിക്കുന്നതിന് ഏതാനും മണിക്കൂർ സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഗൗരി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.[www.malabarflash.com]
മലയാളികളെയും ഓണാഘോഷത്തെയും പുകഴ്ത്തുന്ന ഗൗരിയുടെ കുറിപ്പ് ഇതിനകം വൈറലായിരിക്കുകയാണ്. കേരളീയർ ഓണം ആഘോഷിക്കുമ്പോൾ മത വ്യത്യാസങ്ങൾ ഇല്ലാതാവുന്നു. ഇതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം രാജ്യമെന്ന് വിളിക്കപ്പെടാൻ കാരണം.

മതനിരപേക്ഷത നിലനിർത്താനുള്ള ഉത്സാഹം മലയാളികൾ നിലനിർത്തണമെന്നും ഗൗരി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ശശി തരൂർ എംപി പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്താണ് ഗൗരി കുറിപ്പ് എഴുതിയിരിക്കുന്നത്.
ഗൗരിയുടെ എഫ്ബി കുറിപ്പിന് താഴെ മലയാളികളടക്കം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നിരവധി പേർ ഇത് ഷെയർ ചെയ്തിട്ടുമുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടിലാണ് ഗൗരി ലങ്കേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകിട്ട് 6.30ന് ഗൗരിയുടെ വീടിന്റെ കോളിംഗ് ബെൽ അടിച്ച അക്രമി, വാതിൽ തുറന്ന ഗൗരിക്കു നേർക്കു വെടിയുതിർക്കുകയായിരുന്നെന്നാണു റിപ്പോർട്ട്. നെഞ്ചിൽ വെടിയേറ്റ ഗൗരി സംഭവസ്ഥ ലത്തുതന്നെ മരിച്ചു.

No comments:
Post a Comment