ഉദുമ: പ്രിയതമന്റെ നാട്ടിലെ ദേശീയോത്സവം ആഘോഷിക്കാന്‍ ക്രിസ്റ്റീനയും, മകള്‍ മരിയയും വടക്കന്‍ അയര്‍ലെന്റില്‍ നിന്നും പറന്നെത്തി ഓണസദ്യയുണ്ട് മടങ്ങി.[www.malabarflash.com]
ഉദുമ ഉദയമംഗലത്തെ പ്രമോദ് കുമാര്‍ ആഷെന്റ ഭാര്യ ക്രീസ്റ്റീന സാംസണ്‍ റൊമാനിയക്കാരിയാണ്. ഇവരുടെ ഒമ്പത് മാസമുള്ള മകള്‍ മരിയ ആഷാന് ഐറീഷ് പൗരത്വമാണുള്ളത്. സകുടുംബം ഇപ്പോള്‍ വടക്കന്‍ അയര്‍ലെന്റിലെ ന്യൂറൈയില്‍ ബിസിനസ്സ് ചെയ്യുകയാണ്.
ജോലി തിരക്കിനിടയില്‍ രണ്ടാഴ്ച മുമ്പാണ് തന്റെ നാടിന്റെ ദേശീയോത്സവത്തില്‍ പങ്കാളിയാകാന്‍ ഭാര്യയേയും മകളേയും കൂട്ടി പ്രമോദ് ഉദുമയിലെത്തിയത്. പൂക്കളമിട്ട്, സെറ്റ് സാരിയുടുത്ത്, തൂശനിലയില്‍ ബന്ധുക്കള്‍ക്കൊപ്പം ഓണസദ്യയും ഉണ്ടാണ് ക്രിസ്റ്റീന ചൊവ്വാഴ്ച തിരികെ വിമാനം കേറിയത്.
ജോലി സ്ഥലത്തു വെച്ചുള്ള പരിചയം പ്രണയത്തിന് വഴിമാറിയതോടെ 2008 ല്‍ ഇരുവരും ഉദുയിലെത്തി കേരളീയ മാതൃകയില്‍ വിവാഹിതരാവുകയായിരുന്നു.അന്ന് ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 15 ലധികം ബന്ധുക്കളും റൊമാനിയയില്‍ നിന്നെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മഴക്കാലത്തും ക്രിസ്റ്റീന ഉദുമയില്‍വന്നിരുന്നു.
റെയില്‍വേയില്‍ നിന്നും വിരമിച്ച പരേതനായ കണ്ണന്റെയും ബേബിയുടെയും മകനാണ് പ്രമോദ്.
റെയില്‍വേയില്‍ നിന്നും വിരമിച്ച പരേതനായ കണ്ണന്റെയും ബേബിയുടെയും മകനാണ് പ്രമോദ്.
No comments:
Post a Comment