മംഗളൂരു: കാമുകിയായ ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ മുസ്‌ലിം യുവാവ് മതംമാറി. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് (28) ആണ് മതം മാറി ഹിന്ദു യുവതിയെ വിവാഹം ചെയ്തത്.[www.malabarflash.com]
ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിജയലക്ഷ്മിയാണ് (21) നദഫിന് വധുവായത്. നദഫിന്റെ പേര് പ്രതാപ് എന്നു മാറ്റുകയും ചെയ്തിട്ടുണ്ട്.
നദഫിന്റെയും വിജയലക്ഷ്മിയുടെയും വിവാഹത്തിന് ശ്രീരാമ സേനയുടെ ദേശീയ പ്രസിഡണ്ട് പ്രമോദ് മുത്തലിക്കാണ് കാര്‍മികത്വം വഹിച്ചത്. നദഫും വിജയലക്ഷ്മിയും അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ എതിരായതിനാല്‍ വിവാഹം നീണ്ടു പോവുകയായിരുന്നു.
വിവാഹത്തിന് വേദിയൊരുക്കിയത് ഹിന്ദു മഹാ സഭയാണ്. കന്നട പക്ഷ സംസ്ഥാന പ്രസിഡണ്ട് പുരുഷോത്തം, ബജ്‌റംഗ്ദള്‍ ജില്ല കണ്‍വീനര്‍ തുടുകുരു മഞ്ചു, വിഎച്ച്പി നേതാവ് യോഗിഷ് രാജ് അര്‍സ് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
No comments:
Post a Comment